ട്രാഫിക് പോലീസ് ഗതാഗത നിയന്ത്രണം കര്‍ശനമാക്കി; ടോള്‍ പിരിവ് നല്‍കേണ്ടതില്ല
കാസര്‍ഗോഡ്
: ഐതിഹാസികമായ
രണ്ട് ദിനങ്ങള്‍ക്കൊടുവില്‍
എസ്.വൈ.എസ്.
അറുപതാം വാര്‍ഷിക
മഹാ സമ്മേളനത്തിന് ഇന്ന്
ചെര്‍ക്കള വാദീ തൈ്വബയില്‍
തിരശ്ശീല വീഴും. സമസ്ത
കേരള ജംഇയ്യത്തുല്‍ ഉലമയുടെയും
പോഷക ഘടകങ്ങളുടെയും സാമൂഹ്യ
പ്രസക്തയും സംഘ ശക്തിയും
വിളിച്ചോതിയാണ് സമ്മേളനം
സമാപിക്കുന്നത്. വെളളിയാഴ്ച
തുടങ്ങിയ ക്യാമ്പില്‍
സംസ്ഥാനത്തിന്റെ ഇതര ഭാഗങ്ങളില്‍
നിന്ന് ആയിരങ്ങള്‍ പങ്കെടുത്തു.
ആനുകാലിക
പ്രശ്‌നങ്ങളിലുളള സംഘടനയുടെ
നിലപാടുകളറിയിച്ച പ്രമേയങ്ങളും
സാമൂഹിക പ്രശ്‌നങ്ങള്‍ ചര്‍ച്ച
ചെയ്ത പ്രമേയങ്ങളും സമ്മേളനത്തിന്റെ
പ്രത്യേകതകളായിരുന്നു.
രാവിലെ
നടക്കുന്ന ഉദ്‌ബോധനം സെഷനില്‍
എം.എം
മുഹ്‌യുദ്ദീന്‍ മുസ്‌ലിയാര്‍
ആത്മീയ പ്രഭാഷണം നടത്തും.
ശേഷം നടക്കുന്ന
സുപ്രഭാതം സെഷന്‍ സാമൂഹ്യ
ക്ഷേമ വകുപ്പ് മന്ത്രി എം.കെ
മുനീര്‍ ഉദ്ഘാടനം ചെയ്യും.
സി.എം
കുട്ടി സഖാഫി അധ്യക്ഷത വഹിക്കും.
കര്‍ണ്ണാടക
എം.പി
വിശ്വനാഥ് മുഖ്യാതിഥി
ആയിരിക്കും.
ദാറുല്‍
ഹുദാ ഇസ്‌ലാമിക് അസ്സേസിയേറ്റ്
പ്രൊഫസര്‍ മുസ്തഫ ഹുദവി
അരൂര്‍, എസ്.വൈ.എസ്
സ്റ്റേറ്റ് സെക്രട്ടറി
അബ്ദുസ്സമദ് പൂക്കോട്ടൂര്‍,
മുസ്ഥഫ അശ്‌റഫി
കക്കുപ്പടി, അഹ്മദ്
വാഫി കക്കാട്, മോയിന്‍
കുട്ടി മാസ്റ്റര്‍,
മുസ്തഫാ
മാസ്റ്റര്‍ മുണ്ടുപാറ
തുടങ്ങിയവര്‍ വിവിധ
വിഷയങ്ങളവതരിപ്പിച്ച്
സംസാരിക്കും. സി.
മോയിന്‍കുട്ടി
എം.എല്‍.എ,
സി.
മമ്മുട്ടി
എം.എല്‍.എ,
ഖത്തര്‍ അബ്ദുളള
ഹാജി, പി.കെ
മാനു, ജിഫ്രി
മുത്തുക്കോയ തങ്ങള്‍ ലക്ഷദ്വീപ്,
പി.എ.ജബ്ബാര്‍
ഹാജി, കെ.എം
സൈതലവി ഹാജി പങ്കെടുക്കും.
തുടര്‍ന്ന
നടക്കുന്ന പ്രവാസി സംഗമം
ന്യൂനപക്ഷക്ഷേമ മന്ത്രി
മഞ്ഞളാംകുഴി അലി ഉദ്ഘാടനം
ചെയ്യും. ഖത്തര്‍
ഇബ്രാഹിം ഹാജി കളനാട് അധ്യക്ഷത
വഹിക്കും. സാംസ്‌കാരിക
വകുപ്പ് മന്ത്രി കെ.സി.
ജോസഫ്
മുഖ്യാതിഥിയായിരിക്കും.
എ.വി
അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍
ആമുഖ ഭാഷണം നടത്തും.
സലാം ഫൈസി
ഒളവട്ടൂര്‍, സിദ്ദീഖ്
ഫൈസി ചെരൂര്‍, ഡോ:
അബ്ദുര്‍റഹ്മാന്‍
ഒളവട്ടൂര്‍, മാന്നാര്‍
ഇസ്മാഈല്‍ കുഞ്ഞി ഹാജി വിവിധ
വിഷയങ്ങളവതരിപ്പിച്ച്
സംസാരിക്കും. ഉമ്മര്‍
മാസ്റ്റര്‍ എം.എല്‍.എ,
ഹംസ ഹാജി
മൂന്നിയൂര്‍, ഓമാനൂര്‍
മുഹമ്മദ്, അബൂബക്കര്‍
ദാരിമി താമരശ്ശേരി,
ഇസ്മാഈല്‍
ഹുദവി ഖത്തര്‍ പങ്കെടുക്കും.
ഉച്ചക്ക്
നടക്കുന്ന ഭാഷാ സംഗമം സയ്യിദ്
മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍
ഉദ്ഘാടനം ചെയ്യും. ജലീല്‍
ഫൈസി പുല്ലങ്കോട് അധ്യക്ഷത
വഹിക്കും. കെ.
സുധാകരന്‍
എം.പി
മുഖ്യാതിഥിയായിരിക്കും.
ഡോ. കെ.ടി
ജാബിര്‍ ഹുദവി, സിറാജുദ്ദീന്‍
ഫൈസി പുത്തൂര്‍ പ്രസംഗിക്കും.
യഹ്‌യ തളങ്കര,
ഡോ.അമീര്‍
അലി ബാംഗ്ലൂര്‍, മുസ്തഫ
സാഹിബാ ചെന്നൈ, ശഫീഖ്
റഹ്മാനി അലീഗഢ് മുസ്‌ലിം
യൂണിവേഴ്‌സിറ്റി, അബ്ദുല്‍
ജലീല്‍, ഇംഗ്ലീഷ്
ആന്റ് ഫോറീന്‍ ലാംഗ്വേജസ്
യൂണിവേഴ്‌സിറ്റി,
ഹൈദരാബാദ്
വിവിധ യൂണിവേഴ്‌സിറ്റി കോളേജ്
പ്രതിനിധികള്‍ പങ്കെടുക്കും.
വൈകുന്നേരം
നാലിന് നടക്കുന്ന സമാപന
മഹാസമ്മേളനം എസ്.വൈ.എസ്
സ്റ്റേറ്റ് പ്രസിഡന്റ്
പാണക്കാട് ഹൈദരലി ശിഹാബ്
തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
സമസ്ത പ്രസിഡന്റ്
ആനക്കര സി കോയക്കുട്ടി
മുസ്‌ലിയാര്‍ പ്രാര്‍ത്ഥന
നിര്‍വഹിക്കും. എസ്.വൈ.എസ്
സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി
പ്രൊഫസര്‍ ആലിക്കുട്ടി
മുസ്‌ലിയാര്‍ അധ്യക്ഷത
വഹിക്കും. സമസ്ത
ജനറല്‍ സെക്രട്ടറി ചെറുശ്ശേരി
സൈനുദ്ദീന്‍ മുസ്‌ലിയാര്‍
മുഖ്യ പ്രഭാഷണം നിര്‍വഹിക്കും.
ഒമാന്‍ സുപ്രീം
കോടതി ജഡ്ജ് അബ്ദുല്‍ ജലീല്‍
ബിന്‍ മുഹമ്മദ് അല്‍ കമാലി
മുഖ്യാതിഥിയായിരിക്കും. - sys-waditwaiba
ഗതാഗത നിയന്ത്രണം കണ്ണൂര്‍, കാഞ്ഞങ്ങാട് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങളും, ബദിയടുക്ക ഭാഗത്ത് നിന്നും സുള്ള്യ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങളും നാഷണല്‍ ഹൈവേയിലൂടെ ചെര്‍ക്കള ടൗണിനടുത്തുള്ള മുഹ്‌യുദ്ദീന്‍ വലിയ പള്ളി പരിസരത്തുള്ള വയലിലും (നമ്പര്‍ 1), ചെങ്കള പഞ്ചായത്ത് സ്റ്റേഡിയം (നമ്പര്‍2), ചെര്‍ക്കള സ്‌കൂള്‍ ഗ്രൗണ്ട് (നമ്പര്‍ 3) എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്.
ഗതാഗത നിയന്ത്രണം കണ്ണൂര്‍, കാഞ്ഞങ്ങാട് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങളും, ബദിയടുക്ക ഭാഗത്ത് നിന്നും സുള്ള്യ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങളും നാഷണല്‍ ഹൈവേയിലൂടെ ചെര്‍ക്കള ടൗണിനടുത്തുള്ള മുഹ്‌യുദ്ദീന്‍ വലിയ പള്ളി പരിസരത്തുള്ള വയലിലും (നമ്പര്‍ 1), ചെങ്കള പഞ്ചായത്ത് സ്റ്റേഡിയം (നമ്പര്‍2), ചെര്‍ക്കള സ്‌കൂള്‍ ഗ്രൗണ്ട് (നമ്പര്‍ 3) എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്.
മംഗലാപുരം, കുമ്പള, കാസറഗോഡ് ഭാഗത്ത് നിന്ന് നാഷണല്‍ ഹൈവേ വഴി വരുന്ന വാഹനങ്ങള്‍ വിദ്യാനഗര്‍ തന്‍ബീഹുല്‍ ഇസ്ലാം സ്‌കൂള്‍ ഗ്രൗണ്ടിലും, പെരുമ്പള വഴി വരുന്ന വാഹനങ്ങളും മാന്യ നീര്‍ച്ചാല്‍ വഴി വരുന്ന വാഹനങ്ങളും നായമാര്‍മൂല ആലംപാടി റോഡിലുള്ള മിനിസ്‌റ്റേഡിയത്തിലും,പ്രാദേശിക വാഹനങ്ങള്‍ സിറ്റിസണ്‍ നഗര്‍ പൊടി പള്ളം മുല്ലച്ചേരി ഗ്രൗണ്ടിലും, ചെങ്കള റഹ്മത്ത് നഗര്‍ ഐ-എസ് ടി ഗ്രൗണ്ട്, ബദരിയ്യാ ഗ്രൗണ്ടിലും, ഇരു ചക്ര വാഹനങ്ങള്‍ വാദിതൈ്വബക്ക് മുന്‍വശമുള്ള ഗ്രൗണ്ടിലും പാര്‍ക്ക് ചെയ്യേണ്ടതാണെന്ന് അധികൃതര്‍ അറിയിച്ചു.
സമാപന ദിവസം സമ്മേളന നഗരിയിലേക്ക് വരുന്ന വാഹനങ്ങള്‍ക്ക് വരുന്നത് മുതല്‍ മടങ്ങിപ്പോവുന്നത് വരെ കാസര്‍ഗോഡ് പടന്നക്കാട് റെയില്‍വേ ഓവര്‍ബ്രിഡ്ജ് ടോള്‍ പിരിവ് നല്‍കേണ്ടതില്ലെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചിട്ടുണ്ട്.