അലകടലായി വാദിതൈ്വബ

പൈതൃകത്തിന്റെ ചരിത്രഭൂമികയിലേക്ക് ഒഴുകിയെത്തുന്ന ജനസാഗരം വാദിതൈ്വബയില്‍ പാല്‍ക്കടല്‍ തീര്‍ത്തപ്പോള്‍ കാസര്‍ഗോഡിന്റെ നാള്‍വഴികളില്‍ ദര്‍ശിതമാവാത്ത പുതു അധ്യായം രചിക്കപ്പെടുകയായി.... സത്യദീനിന്റെ ദീപശിഖയുമായി കടല്‍ കടന്നെത്തിയ മാലിക് ദീനാര്‍()നേയും അനുയായികളേയും ആഥിത്യമരുളി ആര്‍ജ്ജിച്ച പുണ്യം ഒരിക്കല്‍കൂടി വാദിതൈ്വബയിലൂടെ ഈ ചരിത്രഭൂമി കൈവരിക്കുകയാണ്... ചെറുതും വലുതുമായ പല സമ്മേളനങ്ങള്‍ക്കും വേദിയോരുക്കിയെങ്കിലും നിറകടലായി ഒഴുകുന്ന സുന്നിപടയണിക്ക് മുന്നില്‍ സംഘാടകര്‍ ഒരുക്കിയ മുഴുവന്‍ സൗകര്യങ്ങളും പരിമിതമാവുന്നു... നാനാഭാഗത്ത് നിന്ന് ഒഴുകിയെത്തുന്ന ജനസഹസ്രങ്ങളെ നിയന്തിക്കാന്‍ നിയമപാലകരും വളണ്ടിയര്‍മാരും പൂര്‍ണ്ണസജ്ജരായി അണിനിരക്കുന്നതോടൊപ്പം അച്ചടക്കമുള്ള പ്രസ്ഥാനത്തിന്റെ അണികളാണെന്ന് സമൂഹത്തെ ബോധ്യപ്പെടുത്തി സ്വയം സംഘാടകരാവുകയാണ്.... നിസ്വാര്‍ത്ഥ പണ്ഡിതരും സയ്യിദന്‍മാരും നേതൃത്വമരുളുന്ന സമസ്തക്കും പോഷകസംഘടനകള്‍ക്കും പിന്നില്‍ മുസ്ലിം ഉമ്മത്ത് ഭദ്രമാണെന്ന് വിളിച്ചറിയിക്കുകയാണ് നിറഞ്ഞ് കവിഞ്ഞ സമ്മേളനനഗരി.. പ്രവാചക കാലത്ത് തന്നെ ഇസ്ലാമിന്റെ പ്രഭ എത്തുക വഴി പൈതൃകം നാമ്പിട്ട കേരളത്തിന്റെ മണ്ണില്‍, പുതുമഴയില്‍ പൊട്ടിമുളച്ച ഇത്തില്‍കണ്ണി സംഘടനകള്‍ ചുമരെഴുത്തുകളിലും അച്ചടിശാലകളിലും പൈതൃകത്തിന്റെ അവകാശവാദപ്രചരണങ്ങള്‍ നടത്തി അപഹാസ്യരാവുമ്പോള്‍ പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട് എന്ന പ്രമേയമുയത്തിപിടിച്ച് പൈതൃകത്തിന്റെ യഥാര്‍ത്ഥ അവകാശികള്‍ സമസ്തയുടെ പുണ്യസരണിയാണെന്ന് ലോകത്തെ സാക്ഷ്യപ്പെടുത്തുകയാണ് എസ്.വൈ.എസ് അറുപതാം വാര്‍ഷികധന്യമുഹൂര്‍ത്തം...
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ഈന്നുവടി എന്ന വിശേഷിപ്പിക്കപ്പെടുന്ന എസ്.വൈ.എസിന്റെ ഈ ഐതിഹാസിക സമ്മേളനം വെള്ളിയാഴ്ച രാവിലെ തളങ്കര മാലിക് ദീനാര്‍ മഖാം സിയാറത്തോടെയാണ് തുടക്കം കുറിച്ചത്. അറിവിന്റെ തേന്‍മഴ ചൊരിഞ്ഞ ഓരോ സെഷനും അവതാരണമികവും ശ്രോദ്ധാക്കളുടെ ബാഹുല്യവും കൊണ്ട് മികവുറ്റതാക്കി.. കാലികമായ വിഷയങ്ങളില്‍ സമൂഹത്തെ ഉദ്ബുദ്ധരാക്കാനും സമുദായത്തിനും പ്രകൃതിക്കും പരിസ്ഥിതിക്കും ആശാവഹമായ നവീനപ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കാനും സമ്മേളനത്തിന് സാധ്യമായി. മത സാമൂഹിക സാംസ്‌കാരിക ആരോഗ്യരംഗത്തെ പ്രമുഖരുടെ സാന്നിദ്ധ്യവും നേതൃത്വവും സമ്മേളന നഗരിക്ക് ആവേശമേകുന്നു. പൈതൃകപ്രതീകമായ പായക്കപ്പലിന്റെ മാതൃകയിലുള്ള വേദിയിലാണ് ക്ലാസ്സുകള്‍ നടന്നത്. ലഭ്യമായ കണക്ക് പ്രകാരം പതിനഞ്ച് ലക്ഷം ആളുകള്‍ പങ്കടുക്കുന്ന സമാപനവേദി തളങ്കര മാലിക് ദീനാര്‍ മസ്ജിദിന്റെ മാതൃകയിലാണ്.
കുപ്രചാരണങ്ങളുടെയും ആത്മീയചൂഷണങ്ങളുടേയും പുകമറയില്‍ സമുദായത്തെ ശിഥിലീകരിക്കാന്‍ തീവ്രശ്രമം നടത്തി കൊണ്ടിരിക്കുന്ന വിഘടിത നവീന വാദികളുടെ കുത്സിത ശ്രമങ്ങള്‍ സമുദായത്തിനു മുമ്പില്‍ വിലപോവില്ലെന്ന് സമ്മേളന നഗരിയുടെ ഓരോ നീക്കവും വിളിച്ചറിയിക്കുന്നു.
യുവതയുടെ നാഡീമിടിപ്പുകള്‍ തൊട്ടറിഞ്ഞ് കാലികവും പ്രായോഗികവുമായ പ്രവര്‍ത്തനങ്ങളാല്‍ സമസ്തയുടെ പ്രബോധനരംഗങ്ങളില്‍ നിസ്തുലപ്രവര്‍ത്തനങ്ങളാല്‍ യുവധര്‍മ്മപ്രസ്ഥാനങ്ങള്‍ക്ക് മാതൃകയേകി മുന്നേറുന്ന എസ്.വൈ.എസ് ആറുപതിറ്റാണ്ട് പിന്നിടുന്ന ഈ ധന്യമുഹൂര്‍ത്തത്തില്‍ നവീനകര്‍മ്മപദ്ധതികള്‍ ആവിഷ്‌കരിച്ച് മുന്നേറുകയാണ്. ഖുതുബുസ്സമാനും വാദിനൂറും ചരിത്രതാളുകളില്‍ ആലേഖനം ചെയ്യപ്പെട്ടപോല്‍ കാസര്‍ഗോഡിന്റെ ഭൂമികയില്‍ നവോന്‍മേഷം പകര്‍ന്ന് വാദിതൈ്വബയും ചരിത്രത്തില്‍ സുവര്‍ണ്ണലിപികളാല്‍ പ്രശോഭിതമാകും, തീര്‍ച്ച.