ജിദ്ദ
: പ്രമുഖ
ഇസ്‌ലാമിക പണ്ഡിതനും വിദ്യാഭ്യാസ
വിചക്ഷണനും ദാറുല്‍ ഹുദാ
ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി
വൈസ് ചാന്‍സലറുമായ ഡോ.
ബഹാഉദ്ദീന്‍
മുഹമ്മദ് നദ്‌വിക്ക് ജിദ്ദ
എസ്.വൈ.എസ്
കമ്മിറ്റിയുടെ എക്‌സലന്‍സ്
അവാര്‍ഡ്. കേരളത്തിന്
പുറത്ത് വിശിഷ്യാ ഗള്‍ഫ്
നാടുകളില്‍ മത, വൈജ്ഞാനിക
സന്ദേശം പ്രചരിപ്പിക്കാന്‍
വഹിച്ച നേതൃപരമായ പങ്കും
ധിഷണാപരമായ സമുദായ സേവനവും
പരിഗണിച്ചാണ് ആഗോള ഇസ്‌ലാമിക
പണ്ഡിത സഭാംഗവും സമസ്ത കേരള
ജംഇയ്യത്തുല്‍ മുഅല്ലിമീന്‍
ജനറല്‍ സെക്രട്ടറിയും കൂടിയായ
നദ്‌വിയെ അവാര്‍ഡ് നല്‍കി
ആദരിക്കുന്നത്.
ഒരു
ലക്ഷം രൂപയും ഫലകവും അടങ്ങുന്ന
അവാര്‍ഡ് ഈ മാസം 14, 15, 16
തിയ്യതികളില്‍
കാസര്‍ഗോഡ് വാദീ ത്വയ്ബയില്‍
നടക്കുന്ന എസ്.വൈ.എസ്
അറുപതാം വാര്‍ഷിക സമ്മേളനവേദിയില്‍
വെച്ച് പാണക്കാട് സയ്യിദ്
ഹൈദരലി ശിഹാബ് തങ്ങള്‍
സമ്മാനിക്കും. സമസ്തയുടെയും
പോഷക സംഘടനകളുടെയും പ്രവര്‍ത്തന
രംഗത്തും മത വൈജ്ഞാനിക മേഖലയിലും ലോക രാഷ്ട്രങ്ങളിലും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലും ഇസ്‌ലാമിക ആശയ പ്രചാരണ രംഗത്തും കഴിഞ്ഞ നാലു പതിറ്റാണ്ടിലധികമായി ബഹാഉദ്ദീന്‍ നദ്‌വി നല്‍കിയ സേവനങ്ങള്‍ അതുല്യമാണെന്ന് അവാര്‍ഡ് കമ്മിറ്റി വിലയിരുത്തി.
രംഗത്തും മത വൈജ്ഞാനിക മേഖലയിലും ലോക രാഷ്ട്രങ്ങളിലും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലും ഇസ്‌ലാമിക ആശയ പ്രചാരണ രംഗത്തും കഴിഞ്ഞ നാലു പതിറ്റാണ്ടിലധികമായി ബഹാഉദ്ദീന്‍ നദ്‌വി നല്‍കിയ സേവനങ്ങള്‍ അതുല്യമാണെന്ന് അവാര്‍ഡ് കമ്മിറ്റി വിലയിരുത്തി.
വിശ്വ
പ്രശസ്തിയിലേക്കുയര്‍ന്ന
ചെമ്മാട് ദാറുല്‍ ഹുദാ
ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി
വൈസ്ചാന്‍സലറും ഖത്തര്‍
കേന്ദ്രമായുള്ള ആഗോള മതപണ്ഡിത
സഭാംഗവുമായ ഡോ. ബഹാഉദ്ദീന്‍
മുഹമ്മദ് നദ്‌വി ഈജിപ്തിലെ
അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റി,
ലക്‌നൗവിലെ
ദാറുല്‍ ഉലൂം നദ്‌വത്തുല്‍
ഉലമ, പട്ടിക്കാട്
ജാമിഅ നൂരിയ്യ എന്നിവിടങ്ങളില്‍
നിന്നും ഉയര്‍ന്ന മത വിദ്യാഭ്യാസവും
അലീഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയില്‍
നിന്നും അറബി സാഹിത്യത്തില്‍
ബിരുദാനന്തര ബിരുദവും
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍
നിന്ന് ഡോക്ടറേറ്റും പോസ്റ്റ്
ഡോക്ടറല്‍ ഫെലോഷിപ്പും
കരസ്ഥമാക്കിയ പണ്ഡിത പ്രതിഭയാണ്.
നിലവില്‍
സമസ്ത കേരള ജംഇയ്യത്തുല്‍
മുഅല്ലിമീന്‍ ജനറല്‍ സെക്രട്ടറി,
തെളിച്ചം,
സന്തുഷ്ട
കുടുംബം മാസികകളുടെ ചീഫ്
എഡിറ്റര്‍, നാഷണല്‍
മൈനോരിറ്റി കമ്മിറ്റി ഫോര്‍
മൈനോരിറ്റി എജുക്കേഷന്‍
ന്യൂഡല്‍ഹി, സമസ്ത
കേരള ഇസ്‌ലാം മത വിദ്യാഭ്യാസ
ബോര്‍ഡ്, ഇന്ത്യന്‍
അസോസിയേഷന്‍ ഫോര്‍ മുസ്‌ലിം
സോഷ്യല്‍ സയന്റിസ്റ്റ്‌സ്
ന്യൂഡല്‍ഹി, ഇസ്‌ലാമിക്
പ്രൊപഗേഷന്‍ കൗണ്‍സില്‍
കേരള മെമ്പര്‍
എന്നീ
സ്ഥാനങ്ങള്‍ വഹിക്കുന്ന
അദ്ദേഹം പബ്ലിക് എക്‌സാമിനേഷന്‍
ബോര്‍ഡ്, കേരളാ
ഗവണ്‍മെന്റ് കരിക്കുലം
കമ്മിറ്റി, കേരളാ
ഗവണ്‍മെന്റ് മദ്രസാ എജുക്കേഷന്‍
ബോര്‍ഡ് എന്നിവയില്‍ലും
അംഗമായിരുന്നിട്ടുണ്ട്.
അവിഭക്ത
സമസ്തയുടെ വിദ്യാര്‍ഥി
സംഘടനയായിരുന്ന എസ്.എസ്.എഫിന്റെ
സ്ഥാപക ജന.സെക്രട്ടറിയാണ്.
ദാറുല്‍ ഹദായെ
കുറഞ്ഞ കാലം കൊണ്ട് ആഗോള
പ്രസിദ്ധിയിലേക്ക് ഉയര്‍ത്തിയതും
അന്താരാഷ്ട്ര മുസ്‌ലിം
സര്‍വ്വകലാശാലകളുടെ
കോണ്‍ഫെഡറേഷനില്‍ അംഗമാക്കിയതും
നദ്‌വിയുടെ ധിഷണാപരമായ
ചുവടുവെപ്പുകളാണ്.
അറബിയിലും
മലയാളത്തിലുമായി നിരവധി
ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.
കൂറ്റനാട്
കെ.വി
മുഹമ്മദ് മുസ്‌ലിയാരുമായി
ചേര്‍ന്നുള്ള ഖുര്‍ആന്‍
വ്യാഖ്യാനം മലയാളം, ഇമാം
ബുഖാരിയുടെ അദബുല്‍ മുഫ്രദിന്റെ
മലയാള വിവര്‍ത്തനം, ഇമാം
ഗസ്സാലിയുടെ അയ്യുഹല്‍ വലദ്
വ്യാഖ്യാനം, ഇസ്‌ലാമും
ക്രിസ്ത്യാനിസവും,
കര്‍മ്മ ശാസ്ത്രം
കുട്ടികള്‍ക്ക്, ശൈഖ്
അബ്ദുല്‍ ഖാദിര്‍ ഈസയുടെ
തസവ്വുഫ് സമഗ്ര പഠനം വിവര്‍ത്തനം,
ഇമാം സുയൂഥി
തുടങ്ങിയവയാണ് പ്രധാന
ഗ്രന്ഥങ്ങള്‍.
യു.എസ്.എ,
യു.കെ,
ഓസ്ട്രിയ,
ബെല്‍ജിയം,
ഫ്രാന്‍സ്,
ഇറ്റലി,
മൗറിത്താനിയ,
സെനഗല്‍,
വത്തിക്കാന്‍,
ഫലസ്തീന്‍
തുടങ്ങി മുപ്പതോളം രാഷ്ട്രങ്ങള്‍
സന്ദര്‍ശിച്ചിട്ടുണ്ട്.
അമേരിക്കയിലെ
ഇന്റര്‍ നാഷണല്‍ വിസിറ്റര്‍
പ്രോഗ്രാം, ദുബായ്
ഹോളി ഖുര്‍ആന്‍ അവാര്‍ഡ്
പ്രഭാഷണം, കൈറോയിലെ
സുപ്രീം കൗണ്‍സില്‍ ഓഫ്
ഇസ്‌ലാമിക് അഫേയ്‌സ്,
അഞ്ചാമത്
ജനറല്‍ കോണ്‍ഫറന്‍സ് ഓഫ് ദ
ഇന്റര്‍ നാഷണല്‍ ഇസ്‌ലാമിക്
ലീഡര്‍ഷിപ്പ് ട്രിപ്പോളി
എന്നിവയില്‍ പ്രത്യേക
ക്ഷണിതാവായിരുന്നു.
മത
വിദ്യാഭ്യസ സാമൂഹിക രംഗത്തെ
പ്രവര്‍ത്തനങ്ങള്‍ക്ക്
കുവൈത്ത് അല്‍ മഹബ്ബ എക്‌സലന്‍സി
അവാര്‍ഡ് 2008, അല്‍
മഖ്ദൂം അവാര്‍ഡ് 1981,
വിദ്യാഭ്യാസ
മത സാംസ്‌കാരിക രംഗത്ത് സമഗ്ര
സംഭാവനക്കുള്ള ജയ്ഹൂണ്‍
അവാര്‍ഡ് 2009, യു.എ.ഇ
സുന്നി യൂത്ത് സെന്ററിന്റെ
അല്‍ ഹുദാ എക്‌സലന്‍സ് അവാര്‍ഡ്
2012 എന്നിവ
ലഭിച്ചു.
- sys-waditwaiba
Related posts :
SYS സൗദി നാഷണല്‍ കമ്മിറ്റി പ്രൊഫ. ആലിക്കുട്ടി മുസ്‌ലിയാരെ ആദരിക്കുന്നു
SKIC കാളമ്പാടി ഉസ്താദ് പുരസ്‌ക്കാരം പ്രൊഫസര്‍ അബ്ദുല്‍ ഹമീദ് ഫൈസിക്ക്
- sys-waditwaiba
Related posts :
SYS സൗദി നാഷണല്‍ കമ്മിറ്റി പ്രൊഫ. ആലിക്കുട്ടി മുസ്‌ലിയാരെ ആദരിക്കുന്നു
SKIC കാളമ്പാടി ഉസ്താദ് പുരസ്‌ക്കാരം പ്രൊഫസര്‍ അബ്ദുല്‍ ഹമീദ് ഫൈസിക്ക്