റാസല്‍
ഖൈമ : റാസല്‍
ഖൈമ സ്കോളേഴ്സ് ഇന്ത്യന്‍
സ്കൂളില്‍ വെച്ചു നടന്ന
SKSSF യുഎഇ
നാഷണല്‍ സര്‍ഗലയത്തില്‍ ദുബൈ
ടീം കിരീടം നിലനിര്‍ത്തി.
ഒമ്പത് സോണുകളില്‍
നിന്നും തെരഞ്ഞെടുക്കപ്പെട്ട
അഞ്ഞൂറോളം പ്രതിഭകള്‍ മാറ്റുരച്ച
വാശിയേറിയ മത്സരത്തില്‍ 79
പോയിന്റ്
നേടിയാണ് ദുബൈ ടീം ഒന്നാം
സ്ഥാനം നേടിയത്. ജൂനിയര്‍,
സീനിയര്‍,
ജനറല്‍
വിഭാഗങ്ങളില്‍ അഞ്ചു വേദികളിലായി
നടന്ന സര്‍ഗലയം മത്സരാര്‍ഥികളുടെ
മികവു കൊണ്ടും കുറ്റമറ്റ
സംഘാടനം കൊണ്ടും ശ്രദ്ധേയമായി.
64 പോയിന്റ്
നേടി അല്‍ഐനും 62 പോയിന്റ്
നേടി അബുദാബിയും രണ്ടും
മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
ഹാഫിള് സിനാന്
നൂറുല്ലാഹ് അബുദാബി സബ്ജൂനിയര്
വിഭാഗത്തിലും ജാബിര്‍ മുഹമ്മദലി
ഫുജൈറ, അനസ്
മുഹമ്മദ് എന്നിവര്‍ ജൂനിയര്‍
വിഭാഗത്തിലും പിപി ബശീര്‍
റാസല്‍ ഖൈമ ജനറല്‍ വിഭാഗത്തിലും
കലാ പ്രതിഭകളായി.
വൈകുന്നേരം ഹംസ ഹാജി മൂന്നൂയൂരിന്റെ അധ്യക്ഷതയില്‍ നടന്ന സമാപന സമ്മേളനം ദുബൈ സുന്നി സെന്റര്‍ വൈസ് പ്രസിഡണ്ട് അബ്ദുസ്സലാം ബാഖവി ഉദ്ഘാടനം ചെയ്തു. സ്കോളേഴ്സ് സ്കൂള്‍ എംഡി ഹബീബുല്ല ഓവറാള്‍ ട്രോഫിയും ഹംസ ഹാജി മൂന്നിയൂര്‍ റണ്ണര്‍ ട്രോഫിയും വിതരണം ചെയ്തു. പല്ലാര്‍ മുഹമ്മദ് മുസ്ലിയാര്, അച്ചൂര് ഫൈസി, സഅദ് ഫൈസി, അബ്ദുല്ല ചേലേരി, ശിഹാസ് അജ്മാന്, അബ്ദുറഹ്മാന് തങ്ങള്‍, ഉസ്മാന് ഹാജി, അബ്ദുല്‍ വാഹിദ് മുസ്ലിയാര്, മുഹമ്മദ് ഹാജി കണ്ണൂര്‍, നാസര്‍ തങ്ങള്‍, റസാഖ് വളാഞ്ചേരി, നാസര്‍ മൗലവി, ശാകിര്‍ ഹുസൈന് ഹുദവി ശൗകത്തലി ഹുദവി, ഹുസൈന് ദാരിമി, ശംസുദ്ദീന്‍ നെല്ലറ, മന്‍സൂര്‍ മൂപ്പന് തുടങ്ങിയവര്‍ സംസാരിച്ചു. സയ്യിദ് ശുഹൈബ് തങ്ങള്‍ സ്വാഗതവും ശാകിര്‍ ഹുദവി നന്ദിയും പറഞ്ഞു.