മലപ്പുറം
: SKSSF ജില്ലയില്‍
നടപ്പാക്കി വരുന്ന സമഗ്ര
വിദ്യഭ്യാസ സാമൂഹിക സേവന
പദ്ധതിയായ 'വിഷന്‍
15' ന്റെ
ഭാഗമായി സില്‍വര്‍ ജൂബിലി
വര്‍ഷത്തെ പദ്ധതി നിര്‍വ്വഹണത്തിന്നായി
ഇന്ന് മലപ്പുറം ടൗണ്‍ ഹാളില്‍
ലീഡേഴ്സ് പാര്‍ലമെന്റ്
നടത്തും. ജില്ലയിലെ
1200 ശാഖകളിലേയും
175 ക്ലസ്റ്ററുലേയും
പ്രസിഡന്റ് സെക്രെട്ടറിമാരും
മേഖല, ജില്ലാ
കൗണ്‍സിലര്‍മാരും പങ്കെടുക്കുന്ന
മീറ്റ് സമസ്ത കേരള ജംഇയ്യത്തുല്‍
ഉലമ സെക്രെട്ടറി ചെറുശ്ശേരി
സൈനുദ്ധീന്‍ മുസ്‍ലിയാര്‍
ഉദ്ഘാടനം ചെയ്യും.
പാണക്കാട്
സയ്യിദ് ഹമീദലി ശിഹാബ് തങ്ങളുടെ
അധ്യക്ഷതയില്‍ അബ്ദുല്‍
ഹമീദ് ഫൈസി അമ്പലക്കടവ്,
എസ്.വി.
മുഹമ്മലി
മാസ്റ്റര്‍, അബ്ദുസ്സമദ്
പൂക്കോട്ടൂര്‍, സത്താര്‍
പന്തല്ലൂര്‍, സലീം
ഫൈസി കൊളത്തൂര്‍, റഹീം
ചുഴലി എന്നിവര്‍ ക്ലാസെടുക്കും.
പാണക്കാട്
സയ്യിദ് അബ്ബാസലി ശിഹാബ്
തങ്ങള്‍ സമാപ്പന സന്ദേശം
നല്‍ക്കും. കരിയര്‍
ക്ലബ്ബ്, ഇസ്ലാമിക്
റ്റീനേജ് ക്യാമ്പസ്,
സ്കൂള്‍ ഓഫ്
ഇസ്ലാമിക് തോഡ്സ്, വിഖായ,
സഹചാരി,
ഇസ്തിഖാമ എന്നീ
പദ്ധതികളെ വിലയിരുത്തും.
- Dubai SKSSF