കര്‍മ്മപഥത്തിലേക്ക് 461 യുവപണ്ഡിതര്‍

മലപ്പുറം : ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയയുടെ പന്ത്രണ്ട് വര്‍ഷത്തെ ഹുദവി കോഴ്‌സ് പൂര്‍ത്തിയാക്കിയ 461 യുവ പണ്ഡിതര്‍ ഇന്ന് കര്‍മ്മപഥത്തിലേക്ക്. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഇസ്‌ലാമിക് ആന്‍ഡ് കണ്ടംപററി സ്റ്റഡീസില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ കേരളേതര സംസ്ഥാനങ്ങളില്‍ നിന്നുള്ള 33 പേരടക്കം മൂന്ന് ബാച്ചുകളിലായി പുറത്തിറങ്ങിയ 461 യുവ പണ്ഡിതര്‍ക്കാണ് ഹുദവി ബിരുദവും സ്ഥാനവസ്ത്രവും നല്‍കുന്നത്.
ബിരുദധാരികള്‍ക്കുള്ള സ്ഥാനവസ്ത്ര വിതരണം കോഴിക്കോട് ഖാസിയും ദാറുല്‍ ഹുദാ മാനേജിംഗ് കമ്മിറ്റി വൈസ് പ്രസിഡന്റുമായ സയ്യിദ് ജമലുല്ലൈലി തങ്ങള്‍ നിര്‍വഹിക്കും.