ആത്മീയതയും
മതവും ദുരുപയോഗം ചെയ്തു ഇസ്ലാം
മതത്തെയും പൊതുസമൂഹത്തേയും
നിരന്തരം വഞ്ചിക്കുന്ന
കാന്തപുരം ഏ പി അബൂബക്കര്‍
മുസ്ല്യാരുടെ പേരില്‍ വഞ്ചന
കുറ്റത്തിന് കേസെടുക്കണമെന്ന്
ഈ യോഗം സംസ്ഥാന ആഭ്യന്തരവകുപ്പിനോട്
ആവശ്യപ്പെടുന്നു. ഇമാം
റാസി, നോളേജ്
സിറ്റി, വ്യാജ
കേശം, പാന
പാത്രം, ശഅറെ
മുബാറക്ക് തുടങ്ങിയ പേരില്‍
ഇതിനകം കാന്തപുരം നടത്തിയ
സാമ്പത്തിക പിരിവുകളും
പരിശോധിക്കണം.
പൊതുസമൂഹത്തില്‍
അപവാതം ഉണ്ടാക്കുന്ന ആത്മീയ
ക്രിമിനിലിസമായി കാന്തപുരത്തെ
കണക്കാക്കി നടപടി സ്വീകരിക്കണമെന്ന്
ഈ യോഗം ആവശ്യപ്പെടുന്നു.
സാമുദായിക,
സാമൂഹിക
അരാജകത്വം സൃഷ്ടിച്ച് ആത്മീയ
വാണിഭം നടത്തി വരുന്ന കാന്തപുരത്തെ
സഹായിക്കുന്ന നിലപാടുകള്‍
രാഷ്ട്രീയ പാര്‍ട്ടികള്‍
പുന:പരിശോധിക്കണം.
രാജ്യത്തിന്റെ
സമാധാനം തകര്‍ക്കുകയും
ക്രമസമാധാന നില താറുമാറാക്കുകയും
അനേകം പള്ളികളും മദ്‌റസകളും
പിടിച്ചെടുക്കാന്‍ ശ്രമിക്കുകയും
ചെയ്തു വരുന്ന കാന്തപുരം
വിഭാഗത്തെ സഹായിക്കുന്ന
രാഷ്ട്രീയ നേതാക്കള്‍ അതില്‍
നിന്ന് പിന്തിരിയേണ്ടതാണ്.
അല്ലാത്ത പക്ഷം
അത്തരം നേതാക്കളെയും
പാര്‍ട്ടിയെയും സംബന്ധിച്ചും
പുനരാലോചന നടത്താന്‍ സമാധാന
കാംക്ഷികള്‍ മുന്നോട്ടു
വരുമെന്ന് ഈ യോഗം ബന്ധപ്പെട്ടവരെ
അറിയിക്കുന്നു.
- sys-waditwaiba