SKSSF പദ്ധതി പ്രഖ്യാപനം നാളെ (19 ബുധന്‍) മലപ്പുറത്ത്

മലപ്പുറം : SKSSF സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ പദ്ധതി പ്രഖ്യാപനം നാളെ (19 ബുധന്‍) മലപ്പുറത്ത് നടക്കും. 2015 ഫെബ്രുവരി 22 ന് തൃശൂര്‍ സമര്‍ഖന്ദില്‍ നടക്കുന്ന സില്‍വര്‍ ജുബിലി മാര്‍ചിന്റെ മുന്നോടിയായി ഒരു വര്‍ഷക്കാലം സഘടന നടപ്പാക്കുന്ന കര്‍മ പദ്ധതികളുടെ പ്രഖ്യാപനമാണ് നടക്കുക. വൈകീട്ട് 3 മണിക്ക് ഹില്‍ഫോര്‍ട്ട് ഓഡിറേറാറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ സയ്യിദ് സആദ മുഖ്യാതിഥിയായിരിക്കും. സംഘടനയുടെ സ്ഥാപക ദിനത്തില്‍ നടക്കുന്ന പദ്ധതി പ്രഖ്യാപന പരിപാടിയില്‍ സംഘടനയുടെ മുന്‍കാല നേതാക്കളും സംസ്ഥാന, ജില്ലാ, മേഖലാ ഭാരവാഹികളും പങ്കെടുക്കും. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിക്കും.
- SKSSF STATE COMMITTEE