പ്രവാസി ക്ഷേമം; സര്‍ക്കാര്‍ പൂര്‍ണ്ണ ബാധ്യസ്ഥര്‍ : മന്ത്രി മഞ്ഞളാം കുഴി അലി

വാദീ ത്വൈബ : പ്രവാസികളെ സംരക്ഷിക്കേണ്ട ബാധ്യത പൂര്‍ണ്ണമായും സര്‍ക്കാരിനാണെന്നും ഇന്നുള്ള ദരിദ്ര മുക്ത കേരളത്തിന്റെ നിലനില്‍പ്പിന്ന് കാരണം പ്രവാസികളാണെന്നും പ്രവാസി ക്ഷേമ വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി. വാദിതൈ്വബയില്‍ പ്രവാസി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനം ഇന്ന് കാണുന്ന രീതിയില്‍ സാമ്പത്തിക സുദൃഡത കൈവരിച്ചതിന് പ്രവാസികളുടെ പങ്കിനെ ശ്ലാഘിച്ച മന്ത്രി സമസ്ത ജംഇയ്യത്തുല്‍ ഉലമാ ഈ മേഖലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളെയും പ്രവാസിക്ഷേമത്തിനായി സംഘടനകള്‍ മുന്നിട്ടിറങ്ങേണ്ടതിന്റെ ആവശ്യകതയെയും കുറിച്ച് മന്ത്രി വാചാലനായി. സമസ്തയുടെ കീഴ്ഘടകങ്ങള്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉയര്‍ത്തികൊണ്ടുവന്നാല്‍ ഇതിനൊരു ശാശ്വതപരിഹാരം കാണാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സലാം ഫൈസി ഒളവട്ടൂര്‍, സിദ്ദീഖ് നദ്‌വി ചേരൂര്‍, ഡോ.അബ്ദുറഹ്മാന്‍ ഒളവട്ടൂര്‍, ഹാമിദ് കോയമ്മ തങ്ങള്‍ ദുബൈ എന്നിവര്‍ വിഷയമവതരിപ്പിച്ച് സംസാരിച്ചുഅബ്ദുറസാഖ് എം.എല്‍., എന്‍.എ നെല്ലിക്കുന്ന്, ചെര്‍ക്കളം അബ്ദുള്ള, അബ്ദുള്ള മുസ്ല്യാര്‍ പുറങ്ങ്, ത്വാഖ അഹ്മദ് മൗലവി, ഖത്തര്‍ ഇബ്രാഹിം ഹാജി, .വി അബ്ദുറഹ്മാന്‍ മുസ്ല്യാര്‍ തുടങ്ങി പ്രമുഖര്‍ സംബന്ധിച്ചു
- sys-waditwaiba