ദുബൈ
: മുന്‍
കഴിഞ്ഞ ഔലിയാക്കളും മഹാരതന്മാരും
കാണിച്ച പാതയിലൂടെ മുന്നോട്ട്
പോകാത്തതാണ് ആത്മീയ ലോകം
നേരിടുന്ന ഏറ്റവും വലിയ
വെല്ലുവിളിയെന്നും,
അവര്‍ കൊളുത്തിയ
വെളിച്ചം കെടാതെ സുക്ഷിക്കാന്‍
മുസ്ലിങ്ങള്‍ ബാധ്യസ്തരാണെന്നും
ദാറുല്‍ ഹുദാ മുന്‍ റജിസ്റ്റ്രാറും
മലയാളം യൂണിവേഴ്സിറ്റി
പ്രൊഫസറുമായ ഡോ. സുബൈര്‍
ഹുദവി ചേകന്നൂര്‍ പറഞ്ഞു.
കണ്ണിയത്ത്
ഉസ്താദ്, ശംസുല്‍
ഉലമ, ശൈഖ്
ജീലാനി അനുസ്മരണാര്‍ത്ഥം
ദുബൈ സുന്നി സെന്റര്‍ ദേര
ഓഫീസില്‍ സംഘടിപ്പിച്ച
പരിപാടിയില്‍ അനുസ്മരണ
പ്രഭാഷണം നടത്തുകയായിരുന്നു
അദ്ദേഹം. ദുബൈ
സുന്നി സെന്‍റര്‍ പ്രസിഡന്റ്
സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍
ദുആക്ക് നേതൃത്വം നല്‍കി.
മുഹ്‍യദ്ദീന്‍
മാല ആലാപനത്തിന്ന് ഷൗക്കത്ത്
ഹുദവി, മുസ്തഫ
മൗലവി, ഇബ്രഹീം
ഫൈസി, നാസര്‍
മൗലവി, കരീം
ഹുദവി കാട്ടുമുണ്ട എന്നിവര്‍
നേത്രത്വം നല്‍ക്കി.
- dubai skssf