കാന്തപുരം നടത്തുന്നത് ഇല്ലാത്ത സംഘടനയുടെ പേരിലുള്ള പ്രസ്താവന : ബെളിഞ്ചം

കാസറകോട് : 1989-ല്‍ രൂപീകൃതമായ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമയുടേയും സമസ്ത കേരള സുന്നി ജംഇയ്യത്തുല്‍ ഉലമയുടേയും ജനറല്‍ സെക്രട്ടറിയായ കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ലിയാര്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി എന്ന പേരില്‍ നടത്തുന്ന വ്യാജ പ്രസ്താവന വിവാദ കേശത്തിനും പാന പാത്രത്തിനും ശേഷം വീണ്ടും പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനാണെന്ന് എസ്. കെ. എസ്. എസ്. എഫ്. കാസറകോട് ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം പ്രസ്താവിച്ചു. തൊണ്ണൂറ് ശതമാനത്തില്‍ അധികം വരുന്ന മുസ്‌ലിംകളുടെ ആധികാരിക മത പണ്ഡിത സഭയും ശൈഖുനാ കോയക്കുട്ടി ഉസ്താദ് പ്രസിഡണ്ടും സൈനുല്‍ ഉലമ ചെറുശ്ശേരി ജനറല്‍ സെക്രട്ടറിയുമായ സമസ്തയുടെ ജനറല്‍ സെക്രട്ടറി താനാണെന്ന പേരില്‍ കാന്തപുരം നടത്തുന്ന പ്രസ്താവന ധിക്കാരവും കേരളീയ സമൂഹത്തില്‍ മാപ്പ് അര്‍ഹിക്കാത്തതുമാണ്. 1954-ല്‍ രൂപീകൃതമായ സുന്നീ യുവജന സംഘത്തിന്റെ 60-ാം വാര്‍ഷികമാണ് ചെര്‍ക്കളയില്‍ നടന്നതെന്നും 1989-ല്‍ രൂപീകൃതമായ സമസ്ത കേരള സുന്നീ യുവജന സംഘത്തിന്റെ വാര്‍ഷിക സമ്മേളനം കാന്തപുരം നടത്തുന്നതില്‍ സമസ്തയുടെ പ്രവര്‍ത്തകര്‍ക്ക് വിരോധമില്ലെന്നും എന്നാല്‍ അത് ചെര്‍ക്കള വാദിതൈ്വബയില്‍ തന്നെ നടത്താന്‍ കാന്തപുരവും കൂട്ടരും ആര്‍ജ്ജവം കാണിക്കണമെന്നും പ്രസ്താവനയില്‍ വെല്ലുവിളിച്ചു. സമസ്തയ്ക്കുള്ളത് പക്വമായ നേതൃത്വമാണ്. കാന്തപുരം ഗ്രൂപ്പിനെ നിയന്ത്രിക്കുന്നത് രണ്ടാംകിട നേതാക്കളാണ്.
അത്തരക്കാരുടെ താളത്തിനൊത്ത് തുള്ളുന്ന കാന്തപുരം തലയുണ്ടാകുമ്പോള്‍ വാല്‍ ആടുന്നു എന്ന് പറയുന്നത് മേല്‍പോട്ട് നോക്കി തുപ്പുന്നതിന്ന് തുല്ല്യമാണ്. തങ്ങളുടെ സമ്മേളനത്തില്‍ ഒരുമിച്ച് കൂടിയവരോട് സമസ്തയുടെ സമ്മേളനത്തില്‍ പങ്കെടുക്കുന്നത് ഹറാമാണെന്ന് ഫത്‌വ ഇറക്കിയവര്‍ എസ്.വൈ.എസ് ന്റെ സമ്മേളനത്തിലെ പ്രഭാഷണങ്ങളെ കുറിച്ച് അഭിപ്രായം പറയേണ്ടെന്നും അത് പൊതുസമൂഹം വിലയിരുത്തിയതാണെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
- Secretary, SKSSF Kasaragod Distict Committee