വാദി
തൈ്വബ എക്‌സിബിഷന്‍
നഗരിയുടെ
പ്രവേശന കവാടം
|
ഇസ്ലാമിക
പൂര്‍വ്വ അറേബ്യന്‍ ചരിത്രം
മുതല്‍ പ്രവാചക ചരിത്രത്തിന്റെ
നാള്‍വഴികള്‍ വരെ ടെക്‌നോളജിയുടെ
സഹായത്തോടെ മിഴിവു ചോരാതെ
ഒരുക്കിയിരിക്കുന്നു സംഘാടകര്‍.
അറേബ്യന്‍
ജാഹിലിയ്യത്തിന്റ വഴക്കങ്ങള്‍
മുതല്‍ ഇരുപത്തി മൂന്ന് വര്‍ഷം
കൊണ്ട് ഇസ്‌ലാം സൃഷ്ടിച്ച
അതുല്യ വിപ്ലവത്തിന്റെ ചരിത്രം സ്റ്റാളുകളിലൂടെ അനാവൃതമാവുന്നു.
അതുല്യ വിപ്ലവത്തിന്റെ ചരിത്രം സ്റ്റാളുകളിലൂടെ അനാവൃതമാവുന്നു.
കേരളക്കരയില്‍
ഇസ്‌ലാം എത്തിയതു മുതല്‍
തളങ്കരയില്‍ തുടങ്ങി സമസ്ത
കേരള ജംഇയ്യത്തുല്‍ ഉലമയില്‍
എത്തി നില്‍ക്കുന്ന യുഗങ്ങളുടെ
നവോത്ഥാന ചരിതവും പരാമര്‍ശ
വിധേയമാവുന്നുണ്ട്.
പൊന്നാനിയുടെ
പളളി മഹാത്മ്യത്തിന്റെയും
മഖ്ദൂം വൈജ്ഞാനിക നവോത്ഥാനത്തിന്റെയും
ദൃശ്യാവിഷ്‌കാരമായി ഏഴു
മിനിറ്റ് ദൈര്‍ഘ്യമുളള
വീഡിയോയുടെ മുഴുവന്‍ സമയ
പ്രദര്‍ശനവും നടക്കുന്നുണ്ട്.
മലയാളി
മുസ്‌ലിമിന്റെ വൈദേശിക വിരുദ്ധ
ചെറുത്തു നില്‍പുകളുടെ ചരിത്രം
പറയുന്നു മലബാര്‍ സമര സ്റ്റാള്‍.
സംസ്ഥാനത്തിന്റെ
വിവിധ ഭാഗങ്ങളില്‍ നിന്നുളള
ദാറുല്‍ ഹുദാ ഇസ്‌ലാമിക്
യൂണിവേഴ്‌സിറ്റി ഉള്‍പ്പെടെ
പത്തോളം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍
അണി നിരക്കുന്ന മല്‍സരവും
പ്രദര്‍ശന നഗരിയിലുണ്ട്.
വിവിധ എഞ്ചിനീയറിംഗ്
കോളേജുകളുടെ സ്റ്റാളുകള്‍
വിവര സാങ്കേതിക വിദ്യയുടെ
പുരോഗമനത്തെ അടയാളപ്പെടുത്തുന്നു.
കേരള
സ്റ്റേറ്റ് സയന്‍സ് ആന്റ്
ടെക്‌നോളജി മ്യൂസിയത്തിന്റെ
മൊബൈല്‍ എക്‌സിബിഷന്‍
വിദ്യാര്‍ത്ഥി ശ്രദ്ധ
നേടിയിട്ടുണ്ട്. പ്രശസ്ത
ഫോട്ടോ ഗ്രാഫര്‍മാരായ അജീബ്
കൊമാച്ചിയുടെയും മധുരാജിന്റെയും
ഫോട്ടോ പ്രദര്‍ശനവും നാണയ
പ്രദര്‍ശനവുമുണ്ട്.
ആദ്യ
ദിനം തന്നെ നല്ല പ്രതികരണമാണ്
സന്ദര്‍ശകരില്‍ നിന്ന്
ലഭിച്ചത് എന്ന് ജനറല്‍
കണ്‍വീനര്‍ സയ്യിദ് ഹുസൈന്‍
തങ്ങള്‍ മാസ്തിക്കുണ്ട്
പറഞ്ഞു. പാണക്കാട്
സാബിഖലി തങ്ങള്‍ ഉല്‍ഘാടനം
നിര്‍വഹിച്ചു. മെട്രോ
മുഹമ്മദ് ഹാജി, ഖത്തര്‍
ഇബ്രാഹിം ഹാജി കളനാട്,
ചെയര്‍മാന്‍
സി. എം
കുട്ടി സഖാഫി, ബുര്‍ഹാന്‍
തങ്ങള്‍, ബാസിം
ഗസ്സാലി, ഉമര്‍
വാഫി, അബ്ദുസ്സമദ്
വാഫി പങ്കെടുത്തു.
- sys-waditwaiba / waditwaiba.mcksd
- sys-waditwaiba / waditwaiba.mcksd