കാന്തപുരത്തിനെതിരെ മുഹമ്മദ് രാമന്തളി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും

കാസര്‍ഗോഡ് : വ്യാജ കേശ വിഷയത്തില്‍ കാന്തപുരം ഏ പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് അനുകൂലമായി ഹര്‍ജി നല്‍കിയ എ. പി വിഭാഗത്തിലെ മധ്യസ്ഥനും മാധ്യമ പ്രവര്‍ത്തകനുമായിരുന്ന മുഹമ്മദ് രാമന്തളി ഹൈക്കോടതിയിലേക്ക്. കേശം പ്രവാചകന്റേതല്ലെന്ന് ഉറപ്പിച്ചു പറയുന്ന രാമന്തളി വ്യാജമുടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുമെന്ന് പ്രഖ്യാപിച്ചു. ചെര്‍ക്കള വാദീ തൈ്വബയില്‍ നടക്കുന്ന SYS അറുപതാം വാര്‍ഷിക മഹാ സമ്മേളനത്തിലെ നവോത്ഥാന സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
- sys-waditwaiba