ചെര്‍ക്കള
: SYS അറുപതാം വാര്‍ഷിക
സമ്മേളനത്തോടനുബന്ധിച്ച്
നടന്ന പൈതൃകം എക്‌സിബിഷനില്‍
ഒന്നാം സ്ഥാനം ചെമ്മാട്
ദാറുല്‍ ഹുദാ ഇസ്‌ലാമിക്
യൂനിവേഴ്‌സിറ്റിക്ക്.
10001 രൂപയും സാക്ഷ്യപത്രവും
ചൊവ്വാഴ്ച രാത്രി നടന്ന സമാപന
സെഷനില്‍ ജനറല്‍ കണ്‍വീനര്‍
സയ്യിദ് ഹുസൈന്‍ തങ്ങള്‍
വിജയികള്‍ക്ക് കൈമാറി.
കുറഞ്ഞ കാലയളവിന്നുള്ളില്‍
സംഘടിപ്പിച്ച് ഏവരുടേയും
പ്രശംസ പിടിച്ചു പറ്റാനായതില്‍
ഏറെ ചാരിതാര്‍ത്ഥ്യമുണ്ടെന്ന്
അദ്ദേഹം പ്രസ്താവിച്ചു.
ചടങ്ങില്‍ ബാസിം
ഗസ്സാലി, സയ്യിദ്
ബുര്‍ഹാന്‍ തങ്ങള്‍ ഹുദവി,
സമദ് വാഫി, ശമീര്‍
വാഫി തുടങ്ങിയവര്‍ സംബന്ധിച്ചു.