ചപ്പാരപ്പടവ്
: പ്രകൃതി
രമണീയമായ ചപ്പാരപ്പടവിന്റെ
വിരിമാറില്‍ ഇന്നും പ്രൗഢിയോടെ
തലയുയര്‍ത്തിനില്‍ക്കുന്ന.
കണ്ണൂര്‍
ജില്ലയിലെ പ്രഥമ സനദ്ദാന
സ്ഥാപനമാണ് ഇര്‍ഫാനിയ്യാ
അറബിക് കോളേജ്. വിജ്ഞാനദാഹികളുടെ
പ്രവാഹം ദൈനംദിനം തുടര്‍ന്നപ്പോള്‍
പാരമ്പര്യ ദര്‍സ് ശൈഖുനാ വി.
മുഹമ്മദ്
മുസ്‌ലിയാര്‍ അതിന്റെ പഴമയും
തനിമയും നിലനിര്‍ത്തി കോളേജായി
പരിപോഷിപ്പിച്ചു. ആത്മീയത
കൈമുതലാക്കിയ ക്രാന്തദര്‍ശികളായ
ആലിമീങ്ങളുടെ അധ്യാപനത്തിലൂടെ
അതിന്റെ പ്രയാണം പ്രശംസനയീമാംവിധം
ഇന്നും മുന്നോട്ടു ഗമിക്കുന്നു.
നാടുനീളെ
കേളികള്‍ കൊട്ടിഘോഷിക്കുന്ന
ഈ കാലത്ത് ശാന്തമായ സേവനമാണ്
ഇര്‍ഫാനിയ്യ കാഴ്ചവെക്കുന്നത്.
അഭിമാനകരമായി
20 വര്‍ഷം
പിന്നിട്ട സ്ഥാപനം അതിന്റെ
21-ാം
വാര്‍ഷികമാഘോഷിക്കുകയാണ്.മഹാന്മാരുടെ
നിര്‍ദ്ദേശവും വിദ്യാര്‍ഥികളുടെ
ആവശ്യവും പരിഗണിച്ച്
മുത്വവ്വല്‍ കോഴ്‌സ് ഈ വാര്‍ഷിക സമ്മേളനത്തോടെ പ്രാരംഭം കുറിക്കുകയാണ്. നൂറുകണക്കിന് ഇര്‍ഫാനികള്‍ ഇന്ന് സമുദായ സമുദ്ധാരണത്തിന് പ്രബോധന പ്രവര്‍ത്തന മേഖലകളില്‍ നിറഞ്ഞുനില്‍ക്കുന്നത് ഇര്‍ഫാനിയ്യയുടെ എടുത്തുപറയേണ്ട നേട്ടമാണ്.
മുത്വവ്വല്‍ കോഴ്‌സ് ഈ വാര്‍ഷിക സമ്മേളനത്തോടെ പ്രാരംഭം കുറിക്കുകയാണ്. നൂറുകണക്കിന് ഇര്‍ഫാനികള്‍ ഇന്ന് സമുദായ സമുദ്ധാരണത്തിന് പ്രബോധന പ്രവര്‍ത്തന മേഖലകളില്‍ നിറഞ്ഞുനില്‍ക്കുന്നത് ഇര്‍ഫാനിയ്യയുടെ എടുത്തുപറയേണ്ട നേട്ടമാണ്.
നൂറിലധികം
വിദ്യാര്‍ഥികള്‍ പഠിച്ച്
കൊണ്ടിരിക്കുന്ന സ്ഥായിയ്യായ
വരുമാനമില്ലാത്ത ഈ സ്ഥാപനത്തിന്
സാമ്പത്തിക സഹകരണവുമായി
സ്വദേശികളും വിദേശികളുമായ
അഭ്യൂദയകാംഷികള്‍ കൂടെ നിന്നു.
സ്ഥാപനത്തിന്റെ
രാജശില്‍പിയായ ശൈഖുനായുടെ
ഓരോ വാക്കുകളും പ്രയോഗവത്കരിക്കാന്‍
അവര്‍ എപ്പോഴും കര്‍മനിരതരായിരുന്നു.
പ്രയാണത്തില്‍
കൂടെനിന്നവര്‍ക്ക് അല്ലാഹു
അര്‍ഹമായ പ്രതിഫലം നല്‍കട്ടെ.
തുടര്‍ന്നും
കോളേജിന്റെ ഉന്നമനത്തിനുവേണ്ടി
മനസാവാജാകര്‍മണാ എല്ലാവിധ
സഹായ സഹകരണങ്ങളും ഉണ്ടാവണമെന്ന്
അഭ്യര്‍ഥിക്കുകയാണ്.
പ്രഗത്ഭരായ
സൂഫികളും ആലിമീങ്ങളും
സംബന്ധിക്കുന്ന പ്രസ്തുത
സമ്മേളനത്തില്‍ പങ്കെടുക്കുകയും
പുണ്യംനേടുകയും ചെയ്യണമെന്ന്
വിനീതമായി അപേക്ഷിക്കുന്നു.
നാഥന്‍ തുണക്കട്ടെ!
ആമീന്‍.
- Dubai SKSSF