ന്യൂനപക്ഷങ്ങളെ അവഗണിച്ച് രാജ്യ പുരോഗതി സാധ്യമല്ല : രമേശ് ചെന്നിത്തല

തിരൂരങ്ങാടി : ന്യൂനപക്ഷ വിഭാഗങ്ങളെയും മുസ്‌ലിം സമുദായത്തെയും അവഗണിച്ച് രാജ്യത്ത് ഒരു പുരോഗതിയും സാധ്യമല്ലെന്ന് കേരള ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി ബിരുദദാന മഹാ സമ്മേളനത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. രജീന്ദര്‍ സച്ചാര്‍ അടക്കമുള്ള പലരും മുസ്‌ലിംകളുടെ ദയനീയാവസ്ഥയെ കുറിച്ച് പഠനം നടത്തിയിട്ടുണ്ടെങ്കിലും ഇന്നും അവരുടെ പ്രശ്‌നങ്ങള്‍ അപരിഹാര്യമായി തുടരുന്നത് ഖേദകരമാണെന്നും മതേതര രാജ്യമായ ഇന്ത്യയില്‍ ഫാസിസ്റ്റുകള്‍ക്കും വര്‍ഗീയ വാദികള്‍ക്കും തഴച്ചുവളരാനാകില്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ന്യൂനപക്ഷങ്ങളുടെ അവകാശ സംരംക്ഷണത്തിനായി പരിശ്രമിക്കുമെന്നും രജീന്ദര്‍ സച്ചാര്‍ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിനില്‍ സര്‍ക്കരിന് വിമുഖതിയില്ലെന്നും മന്ത്രി പറഞ്ഞു.