ദേശീയ മഹല്ല് മുന്നേറ്റത്തിനുറച്ച് മുസ്‌ലിം നേതൃസംഗമം

ദേശീയ മഹല്ല്‌ നേതൃസംഗമം പാണക്കാട്‌
സയ്യിദ്‌ ഹമീദ്‌ അലി ശിഹാബ്‌ തങ്ങള്‍
ഉദ്‌ഘാടനം ചെയ്യുന്നു
തിരൂരങ്ങാടി : കേരള മാതൃകയിലുള്ള മുസ്‌ലിം ശാക്തീകരണ പദ്ധതികളിലൂടെ മാത്രമേ ഉത്തരേന്ത്യന്‍ മുസ്‌ലിംകളുടെ വിദ്യാഭ്യാസ മേഖലകളില്‍ സമഗ്രമായ മുന്നേറ്റം സാധ്യമാവൂവെന്ന് ദേശീയ മുസ്‌ലിം നേതൃ സംഗമം അഭിപ്രായപ്പെട്ടു. വെസ്റ്റ് ബംഗാള്‍, മേഘാലയ, ബീഹാര്‍ തുടങ്ങി ഇന്ത്യയിലെ പതിനെട്ടോളം സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ സംബന്ധിച്ച നേതൃസംഗമം പാണക്കാട് സയ്യിദ് ഹമീദലി തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
ഉത്തരേന്ത്യന്‍ മുസ്‌ലിംകളുടെ പിന്നോക്കാവസ്ഥ ഇത്ര ദയനീയമാകാന്‍ കാരണം കേരളത്തിലെ മുസ്‌ലിം മുന്നേറ്റത്തിന് കാരണകമായ മത,രാഷ്ട്രീയ നേതൃ രംഗത്തെ ഐക്യം ഇല്ലാതെ പോയതാണെന്ന് സമ്മേളനം വിലയിരുത്തിആന്ധ്രയിലെ മദനിപ്പള്ളി എം.എല്‍.എ ശാജഹാന്‍ ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള മത-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സംഗമത്തില്‍ സംസാരിച്ചു.
വി.സി ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷത വഹിച്ചു.
മുസ്‌ലിം സമൂഹം; ആത്മാഭിമാനത്തിന്റെ സാക്ഷ്യങ്ങള്‍ വിഷയം റഫീഖ് ഹുദവി കോലാറും മഹല്ല് മാനേജ്‌മെന്റ്; സങ്കല്‍പം, പ്രയോഗം, സംഘാടനം എന്ന വിഷയം ശറഫുദ്ദീന്‍ ഹുദവി ആനമങ്ങാടും മാതൃക മഹല്ല് നേര്‍ച്ചിത്രം എന്ന വിഷയം എം. സഹീര്‍ ഹുദവിയും അവതരിപ്പിച്ചു. ഡോ. ജാബിര്‍ ഹുദവി മോഡറേറ്റരായിരുന്നു.
ദാറുല്‍ ഹുദാ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ റഫീഖ് ഹുദവി ആമുഖവും നൗഫല്‍ ഹുദവി മംഗലാപുരം നന്ദിയും പറഞ്ഞു.