ഇസ്ലാമിന്റെ
പഞ്ച സ്തംഭങ്ങളിലൊന്നായ
പരിശുദ്ധ ഹജ്ജിനും ഉംറക്കും
സര്‍വ്വീസ് ടാക്‌സ് നടപ്പാക്കാനുള്ള
കേന്ദ്ര ഗവണ്‍മെന്റിന്റെ
തീരുമാനത്തില്‍ നിന്നും
ബന്ധപ്പെട്ടവര്‍ പിന്‍മാറണമെന്ന്
എസ് വൈ എസ് അറുപതാം വാര്‍ഷിക
സമ്മേളനം സര്‍ക്കാറിനോട്
ആവശ്യപ്പെടുന്നു. വിനോദ
യാത്രകള്‍ക്ക് നികുതി
ഈടാക്കുന്നതു പോലെ ഇസ്ലാമിലെ
ആരാധനാ കര്‍മ്മമായ ഹജ്ജ്
കര്‍മ്മത്തിന് സര്‍വ്വീസ്
ടാക്‌സ് ഏര്‍പ്പെടുത്തുന്നത്
നീതീകരിക്കുന്നതല്ലെന്നും
അടിയന്തരമായി ഈ തീരുമാനം
പുന:പരിശോധിക്കണമെന്നും
ഈ സമ്മേളനം ബന്ധപ്പെട്ടവരോട്
ആവശ്യപ്പെടുന്നു.
- sys-waditwaiba