ചെര്‍ക്കള: എസ്.വൈ.എസ് 60-ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൈതൃകം എക്‌സിബിഷന്‍ സമാപിച്ചു. അഞ്ച് ദിവസം നീണ്ടു നിന്ന പ്രദര്‍ശനം ലക്ഷം പേര്‍ സന്ദര്‍ശിച്ചു. കേരളത്തിലെ പ്രശസ്തമായ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഗവണ്‍മെന്റ് പ്ലാനിറ്റേറിയം, പുരാതന നാണയങ്ങള്‍ തുടങ്ങിയ അറുപതോളം സ്റ്റാളുകള്‍ ഒരുക്കിയിരുന്നു. കാണികള്‍ക്ക് വിജ്ഞാനവും, കൗതുകവും, ആശ്ചര്യവും പകര്‍ന്ന എക്‌സിബിഷന്‍ കാണികളുടെ തികഞ്ഞ അഭിനന്ദനത്തോടെ സമാപിച്ചു. സമാപന യോഗത്തില്‍ സി.എം കുട്ടി സഖാഫി, ഖത്തര്‍ അബ്ദുല്ല ഹാജി, അബ്ബാസ് ഫൈസി പുത്തിഗെ, ഹുസൈന്‍ തങ്ങള്‍, ഉമര്‍ വാഫി, സമദ് വാഫി, സുബൈര്‍ നിസാമി,ഇബ്രാഹിം ഫൈസി ജെഡിയാര്‍, ബാസിം ഗസ്സാലി, ശമീര്‍ വാഫി,അബൂബക്കര്‍ സലൂദ് നിസാമി,ഹാഷിം ഹുദവി, ഹാഷിം അരിയില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.