കാസറഗോഡ്
: വ്യാജ
ആത്മീയ വാദികളെ തിരിച്ചറിയുകയും
ആത്മീയ ചൂഷണത്തെ സൂക്ഷിക്കുകയും
വേണമെന്ന് സമസ്ത കേരള
ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര
മുശാവറാ ട്രഷറര്‍ സയ്യിദ്
ജിഫ്രി മുത്തുക്കോയ തങ്ങള്‍
പറഞ്ഞു. സുന്നി
യുവജന സംഘം 60ാം
വാര്‍ഷിക സമ്മേളനത്തിലെ
തസ്‌ക്കിയ സെഷനില്‍ ഔലിയാഅ്
എന്ന വിഷയത്തില്‍ ക്ലാസെടുത്ത്
സംസാരിക്കുകയായിരുന്നു
അദ്ദേഹം. ആത്മീയ
ഗുരുക്കള്‍ നേരായ മാര്‍ഗത്തിന്റെ
മാര്‍ഗ ദര്‍ശകരാണെന്നും അത്
അവരുടെ ജീവിതത്തിലൂടെ
സമുദായത്തിന് കാണിച്ചു
കൊടുത്തിട്ടുണ്ടെന്നും
അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെ എ റഹ്മാന്‍ ഫൈസി, ഉമര്‍ മുസ്ല്യാര്‍ കൊയ്യോട്, എം ടി അബ്ദുല്ല മുസ്ല്യാര്‍, മരക്കാര്‍ ഫൈസി നിറമരുതൂര്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.
കെ എ റഹ്മാന്‍ ഫൈസി, ഉമര്‍ മുസ്ല്യാര്‍ കൊയ്യോട്, എം ടി അബ്ദുല്ല മുസ്ല്യാര്‍, മരക്കാര്‍ ഫൈസി നിറമരുതൂര്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.
- sys-waditwaiba