ജാമിഅ മില്ലിയ്യ രാജ്യവ്യാപകമായി പഠന കേന്ദ്രങ്ങള്‍ തുറക്കുന്നു

ന്യൂഡല്‍ഹി : പ്രമുഖ കേന്ദ്ര സര്‍വ്വകലാശാലയായ ന്യൂഡല്‍ഹി ജാമിഅ മില്ലിയ്യ ഇസ്‍ലാമിയ്യ വിദൂര വിദ്യാഭ്യാസത്തിന് കീഴില്‍ ദേശവ്യാപകമായി പഠന കേന്ദ്രങ്ങള്‍ തുറക്കുന്നു. റെഗുലര്‍ മോഡില്‍ ജാമിഅ നടത്തുന്ന കോഴ്സുകളില്‍ 25 കോഴ്സുകളാണ് ആദ്യഘട്ടം ഈ കേന്ദ്രങ്ങളിലൂടെ നല്‍കുക. 9 പി.ജി, 6 ഡിഗ്രി, പോസ്റ്റ് ഗ്രാജ്വേറ്റ്, അഡ്വാന്‍സ് ഡിപ്ലോമ കോഴ്സുകല്‍, സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും. എം.. ഇംഗ്ലീഷ്, സോഷ്യോളജി, പോളിറ്റിക്കല്‍ സയന്‍സ്, ഹിസ്റ്ററി എജ്യുക്കേഷന്‍, ഹിന്ദി, ഉറുദു, പബ്ലിക് അഡ്മിനിസ്ട്രേഷന്‍, ഹ്യൂമന്‍ റിസോഴ്സ് മാനേജ്മെന്‍റ് എഞ്ചിനീയറിംഗ് എജ്യുക്കേഷന്‍, ബി.., ബി.എഡ്, ബി.കോം, ബി.ബി.എസ്. ബി..ബി.എഫ്. തുടങ്ങിയ കോഴ്സുകളുണ്ടാവും. കേന്ദ്രങ്ങള്‍ തുടങ്ങാന്‍ താല്‍പര്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാര്‍ച്ച് 10 ന് മുമ്പ് അപേക്ഷ നല്‍കണം. അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കും www.jmi.ac.in സന്ദര്‍ശിക്കുകയോ 011-26929226 ല്‍ ബന്ധപ്പെടുകയോ ചെയ്യുക.
- Mohammed Basheer K (ASCDOL)