തിരൂരങ്ങാടി : ഉത്തരേന്ത്യന്‍ മുസ്‌ലിംകളുടെ വിദ്യാഭ്യാസ-സാമൂഹിക പുരോഗമന പ്രവര്‍ത്തനങ്ങള്‍ക്ക് ദാറുല്‍ ഹുദായുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നും അതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പരസ്പര ധാരണയായിട്ടുണ്ടെന്നും മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി ബിരുദദാന മഹാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന മൈനോരിറ്റി കേണ്‍ഫറന്‍സില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസാഫര്‍ നഗര്‍ അടക്കമുള്ള സ്ഥലങ്ങളില്‍ മുസ്‌ലിംകള്‍ ദുരിതപൂര്‍ണമായ ജീവിതമാണ് നയിക്കുന്നതെന്നും അത്തരം സ്ഥലങ്ങളില്‍ ദാറുല്‍ ഹുദായെ പോലുള്ള സ്ഥാപനങ്ങള്‍ക്കേ ക്രിയാത്മകമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.