1954 ഏപ്രില്‍
26 ന്
കോഴിക്കോട് അന്‍സാറുല്‍
ഇസ്ലാം സംഘം ഓഫീസില്‍ വെച്ചാണ്
സുന്നിയുവജനസംഘം രൂപീകരിച്ചത്.
1961 ല്‍ കക്കാട്
വെച്ച് നടന്ന സമസ്ത 21
ാം വാര്‍ഷിക
സമ്മേളനത്തില്‍ വെച്ച്
യുവജനസംഘത്തെ പോഷകസംഘടനയായി
സമസ്ത അംഗീകരിച്ചു. 60
വര്‍ഷം കൊണ്ട്
എസ്.വൈ.എസ്
കേരളത്തിലെ ഏറ്റവും വലിയ
ധാര്‍മിക യുവജന പ്രസ്ഥാനമായി
മാറി.
60 ാം
വാര്‍ഷിക മഹാസമ്മേളനത്തോടെ
പ്രവര്‍ത്തനമേഖലയില്‍ പുതിയ
ചുവട് വെപ്പുകളുമായി എസ് വൈ
എസ് മുന്നേറുന്നു.
1. ജീവകാരുണ്യ
മേഖല
സമൂഹത്തിലെ
അശരണര്‍ക്കും നിരാലംബര്‍ക്കും
ആശ്വാസം നല്കുന്ന ജീവകാരുണ്യ
പ്രവര്‍ത്തനങ്ങള്‍ക്ക്
മുന്തിയ പരിഗണന നല്‍കും.
a. തൈ്വബ
മന്‍സിലുകള്‍
60 ാം
വാര്‍ഷിക സൂചകമായി ഒന്നാം
ഘട്ടം, പാവപ്പെട്ട
60 പേര്‍ക്ക്
സൗജന്യമായി വീടുകള്‍ നിര്‍മ്മിച്ചു
നല്‍കും. ഇതിനായി
ഉദാരമതികളുടെ സഹായം തേടും.
b. വാദിതൈ്വബ
മംഗല്യപദ്ധതി
സമൂഹത്തിലെ
നിര്‍ദ്ധനരും നിരാലംബരുമായ
പെണ്‍കുട്ടികളെ വിവാഹം ചെയ്തു
കൊടുക്കുന്നതിന് വാദിതൈ്വബ
മംഗല്യപദ്ധതിക്ക് രൂപം
നല്‍കും. ദക്ഷിണകന്നഡ
ജില്ല എസ്.വൈ.എസിന്റെ
ആഭിമുഖ്യത്തില്‍ 26
പെണ്‍കുട്ടികളുടെ
വിവാഹം ചെയ്ത് കൊടുത്ത് ഈ
കര്‍മ്മ പദ്ധതിക്ക് തുടക്കം
കുറിച്ചിരിക്കുകയാണ്.
c. മെഡിക്കല്‍
എയ്ഡ് സെന്റര്‍
നിര്‍ദ്ധനരായ
രോഗികള്‍ക്ക് സാന്ത്വനം
നല്‍കുന്നതിനും രോഗചികിത്സക്കും
വിവിധ പദ്ധതികള്‍ ആവിഷ്കരിക്കും.
ഗവ.
ആശുപത്രികള്‍
കേന്ദ്രീകരിച്ച് തൈ്വബ
മെഡിക്കല്‍ സെല്ലിന് രൂപം
നല്‍കും.
d. തൈ്വബ
കുടിനീര്കുടങ്ങള്
ബസ്
സ്റ്റോപ്പുകള്‍,
ആശുപത്രികള്‍,
പ്രധാനകവലകള്‍
എന്നിവിടങ്ങളില്‍ തൈ്വബ
കുടിനീര്കുടങ്ങള് സ്ഥാപിക്കും.
പൊതുജനങ്ങള്‍ക്ക്
ശുദ്ധമായ ദാഹജലം ലഭ്യമാകുന്ന
പദ്ധതിയാണിത്.
e. പരിസ്ഥിതിസംരക്ഷണം
പരിസ്ഥിതി
സംരക്ഷണം ലക്ഷ്യമാക്കി
പ്രത്യേക ബോധവത്കരണ കാമ്പയിലനുകള്
സംഘടിപ്പിക്കും. പ്രകൃതിക്ക്
നാശം വരുത്തുന്ന പ്രവര്‍ത്തനങ്ങളില്‍
നിന്നും സമൂഹത്തെ പിന്തിരിപ്പിക്കും.
മാലിന്യമുക്ത
ദേശം പ്രാവര്‍ത്തികമാക്കുകയാണ്
ലക്ഷ്യം.
2. ആമില
(സന്നദ്ധ
സംഘം)
(Active Members For Islamic Loyers
Activities)
സാമൂഹിക
സേവനം ലക്ഷ്യമാക്കി ആമില
എന്ന പേരില്‍ സന്നദ്ധസംഘത്തിന്
രൂപം നല്‍കും. മലപ്പുറം
ജില്ലയില്‍ തുടക്കം കുറിച്ച
ഈ പദ്ധതി 60 ാം
വാര്‍ഷിക സമ്മേളനത്തോടെ
മറ്റു ജില്ലകളിലേക്ക് കൂടി
വ്യാപിപ്പിക്കും. ഓരോ
പഞ്ചായത്തിലും 60 പേരടങ്ങുന്ന
സംഘമാണ് ആമിലക്ക് ഉണ്ടാവുക.
സ്റ്റേറ്റ്
തലത്തില്‍ ഒരു സമിതി രൂപീകരിക്കും.
ജില്ല-മണ്ഡലം-പഞ്ചായത്ത്
തലങ്ങളില്‍ ഓരോ
കോ.ഓര്ഡിനേറ്റര്മാരുണ്ടാവും.
3. മജ്ലിസുന്നൂര്
(ആത്മീയ
സദസ്സ്)
മുസ്ലിം
ഉമ്മത്തിന്റെ ആത്മീയ നായകന്
പാണക്കാട് സയ്യിദ് ഹൈദരലി
ശിഹാബ് തങ്ങളുടെ നിര്‍ദ്ദേശപ്രകാരം
രണ്ട് വര്‍ഷത്തോളമായി മലപ്പുറം
ജില്ലയിലും തുടര്‍ന്ന്
പാലക്കാടും നടന്ന് വരുന്ന
ആത്മീയ സദസ്സാണ് മജ്ലിസുന്നൂര്.
60ം വാര്‍ഷിക
സമ്മേളനത്തോടെ സംസ്ഥാനതലത്തില്‍
കൂടി മജ്ലിസുന്നൂര്
വ്യാപിപ്പിക്കും.
മാസത്തില്‍
ഒരു തവണ മഹല്ല് തലത്തില്‍
നടക്കും. അരമണിക്കൂര്‍
ആത്മീയ ഉപദേശവും തുടര്‍ന്ന്
ദിക്റുകളും പ്രാര്‍ത്ഥനകളും
നടക്കും.
4. ഓപ്പണ്‍
റിലീജിയന്‍സ് സ്കൂള്‍
അന്യസംസ്ഥാന
തൊഴിലാളികള്‍, വയോജനങ്ങള്‍
എന്നിവര്‍ക്ക് മത-ഭൗതിക
വിദ്യാഭ്യാസം നല്‍കുന്നതിന്നും
ധാര്‍മ്മികബോധം ജനിപ്പിക്കുന്നതിനും
സംസ്ഥാനവ്യാപകമായി ഓപ്പണ്‍
റിലീജിയന്‍സ് സ്കൂളുകള്‍
തുടങ്ങും. ഇതിന്
വേണ്ടി പാഠ്യപദ്ധതി രൂപപ്പെടുത്തും.
5. പുതിയ
60 പ്രസിദ്ധീകരണങ്ങള്‍
ആദര്‍ശം,
ആത്മസംസ്കരണം,
വിദ്യാഭ്യാസം,
പ്രകൃതിസംരക്ഷണം,
ധനതത്വശാസ്ത്രം,
സ്ത്രീസുരക്ഷ,
കൗമാരസംരക്ഷണം,
കര്‍മ്മശാസ്ത്രം,
പൈതൃകം തുടങ്ങിയ
വിഷമങ്ങളില്‍ 60 പുതിയ
പുസ്തകങ്ങളും സി.ഡി.കളും
പ്രസിദ്ധീകരിക്കും.
സുന്നി അഫ്കാര്‍,
സത്യധാര,
അല്‍-മുഅല്ലിം
എന്നിവയുടെ പ്രചരണം
ശക്തിപ്പെടുത്തും.
6. കൗണ്‍സിലിംഗ്
സെന്റര്‍
കുടുംബങ്ങള്‍,
യുവതി യുവാക്കള്‍,
വിദ്യാര്‍ത്ഥികള്‍
എന്നിവര്‍ക്കിടയില്‍ ഇന്ന്
കാണുന്ന മാനസീക സംഘര്‍ഷങ്ങള്‍
ലഘൂകരിക്കുന്നതിന്നും
ചിട്ടയാര്‍ന്ന ജീവിതം
നയിക്കുന്നതിനും ആവശ്യമായ
ബോധവത്കരണം ലക്ഷ്യമാക്കി
60 കേന്ദ്രങ്ങളില്‍
കൗണ്‍സിലിംഗ് സെന്ററുകള്‍
സ്ഥാപിക്കും. മനഃശാസ്ത്രജ്ഞര്‍,
ഡോക്ടര്‍മാര്‍,
മറ്റു വിദഗ്ദര്‍
എന്നിവരുടെ സേവനം ഈ കേന്ദ്രങ്ങളില്‍
ലഭ്യമാക്കും.
7. തൈ്വബ
വൃക്ഷങ്ങള്‍
ഓരോ
പഞ്ചായത്തിലും 60 വീതം
വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കും.
പ്രകൃതി സ്നേഹം,
പരിസ്ഥിതി
സംരക്ഷണം, കാര്‍ഷിക
മേഖലയോടുള്ള പ്രതിബദ്ധത
വളര്‍ത്തല്‍ എന്നിവയാണ്
ഇതിലൂടെ ലക്ഷ്യമിടുന്നത്.
തെങ്ങ്,
മാവ്,
പ്ലാവ്,
ആര്യവേപ്പ്
എന്നീ വൃക്ഷങ്ങളാണ്
നട്ടുപിടിപ്പിക്കുക.
1000 പഞ്ചായത്തുകളില്‍
60000 വൃക്ഷങ്ങള്‍
സംസ്ഥാനത്ത് നട്ടുപിടിപ്പിക്കും.
സംരക്ഷണം
യൂണിറ്റ് കമ്മിറ്റികള്‍
ഏറ്റെടുക്കും.
8. പുതിയ
യൂണിറ്റുകള്‍
ഒരു
വര്‍ഷത്തിനകം ഓരോ ജില്ലയിലും
പുതിയ 60 ശാഖാ
കമ്മിറ്റികള്‍ രൂപീകരിക്കും.
9. ദേശീയതലം
സുന്നി
യുവജന സംഘത്തിന്റെ കേരള മാതൃക
മറ്റു സംസ്ഥാനങ്ങളിലേക്ക്
കൂടി വ്യാപിപ്പിക്കും.
ഇതിന്റെ
മുന്നോടിയായി ഓള് ഇന്ത്യ
യൂത്ത് കോണ്‍ഫറന്‍സ് ബാംഗ്ലൂരില്‍
വിളിച്ചു ചേര്‍ക്കും.
10. വിദേശരാജ്യങ്ങളില്‍
വിദേശരാജ്യങ്ങളില്‍
കഴിയുന്ന മലയാളികള്‍ക്കിടയില്‍
സംഘടന പ്രവര്‍ത്തനം
ശക്തിപ്പെടുത്തും. വിവിധ
ക്ഷേമപദ്ധതികള്‍ ഇവര്‍ക്കായി
നടപ്പാക്കും.
11. ആദര്‍ശപ്രചരണം
പൈതൃകത്തിന്റെ
പതിനഞ്ചാം നൂറ്റാണ്ട്
ലക്ഷ്യമാക്കുന്ന ആശയാദര്‍ശങ്ങള്‍
പ്രചരിപ്പിക്കുന്നതിന്
വിപുലമായ പ്രചരണ പരിപാടികള്‍
സംഘടിപ്പിക്കും.
സത്യമാര്‍ഗത്തില്‍
നിന്ന് വ്യതിചലിച്ചുപോയവരെ
തിരിച്ചു കൊണ്ടുവരുന്നതിന്
വിവിധ പദ്ധതികള്‍ ആവിഷ്കരിക്കും.
പുത്തന്‍വാദികള്‍,
വിഘടിതര്‍,
തീവ്രവാദപ്രസ്ഥാനങ്ങള്‍
എന്നിവര്‍ വരുത്തുന്ന
വിപത്തുകള്‍ പൊതുജനങ്ങളെ
ബോധ്യപ്പെടുത്തും.
12. സുപ്രഭാതം
മലയാളി
കാത്തിരിക്കുന്ന സുപ്രഭാതം
ആഗസ്റ്റ് ഒന്നിന് പുറത്തിറങ്ങുകയാണ്.
(ഇന്‍ശാ അള്ളാഹ്)
ഓരോ വീട്ടിലും
ഒരു സുപ്രഭാതം ഉറപ്പ്
വരുത്തുന്നതിന് പദ്ധതികള്‍
ആവിഷ്കരിക്കും.
എസ്.വൈ.എസ്
സംസ്ഥാന കമ്മിറ്റിക്ക് വേണ്ടി,
അവതരണം കെ.
മോയിന്‍കുട്ടി
മാസ്റ്റര്‍.