SYS സമ്മേളനം; പ്രമേയം 5

"രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ വിശുദ്ധി വീണ്ടെടുക്കണം"
വാദി ത്വൈബ:ഭാരതം ലോകത്തിന് മാതൃകയായ ജനാധിപത്യരാജ്യമാണ്. രാഷ്ട്രീയപാര്‍ട്ടികളുടെ ജീര്‍ണ്ണതകളും നേതാക്കളുടെ അഴിമതിയും രാഷ്ടീയപാര്‍ട്ടികളുടെ വര്‍ദ്ധനവിനും അരാഷ്ട്രീയവാദങ്ങള്‍ക്കും കാരണമാകുന്നു. ഈ സാഹചര്യം അരാജകത്വം വളര്‍ത്തുകയും രാജ്യസുരക്ഷ അപകടത്തിലാക്കുകയും ഭരണ സ്തംഭനം വിളിച്ച് വരുത്തുകയും ചെയ്യും. പുതിയ യുവനിരകള്‍ ചുമതലകള്‍ ഏറ്റെടുക്കാന്‍ വിമുഖത കാണിക്കുകയോ ബദല്‍ തേടുകയോ ചെയ്യും. ഈ സാഹചര്യത്തില്‍ ജനാധിപത്യം ശക്തിപ്പെടുത്താന്‍ മുഖ്യധാരാരാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ വിശുദ്ധി വീണ്ടെടുത്ത് പൗരന്മാര്‍ക്ക് ബോധ്യം വരുത്തണമെന്ന് ഈ യോഗം ആവശ്യപ്പെടുന്നു.
അവതാരകന്‍ : പിണങ്ങോട് അബൂബക്കര്‍, അനുവാദകന്‍ : എം. പി മുഹമ്മദ് മുസ്ല്യാര്‍ കടുങ്ങല്ലൂര്‍
sys-waditwaiba