ദാറുല്‍ഹുദാ സമ്മേളനം: തത്‌സമയ സംപ്രേഷണം സമസ്‌ത ബഹ്‌റൈന്‍ ഓഫീസില്‍

മനാമ: തെന്നിന്ത്യയിലെ പ്രശസ്‌ത ഇസ്‌ലാമിക വൈജ്ഞാനിക കേന്ദ്രമായ ദാറുല്‍ഹുദാ ഇസ്‌ലാമിക്‌ യൂണിവേഴ്സിറ്റിയുടെ 12ാമത്‌ ബിരുദദാന മഹാസമ്മേളനത്തിന്റ സമാപന ദിവസമായ ഇന്ന്‌ (23/2/04) സമ്മേളനം തല്‍സമയം വീക്ഷിക്കാനുള്ള സൌകര്യം സമസ്‌ത കേരള സുന്നീ ജമാഅത്ത്‌ മനാമ ഓഫീസില്‍ വൈകുന്നേരം നാല്‌ മണിമുതല്‍ ഉണ്ടായിരിക്കുമെന്ന്‌ഓഫീസിൽ നിന്നറിയിച്ചു. 
സമ്മേളനം ഇന്റര്‍നെറ്റ്‌ വഴി തല്‍സമയം വീക്ഷിക്കാനാവുന്ന വിധം ഓണ്‍ലൈനിലും  സൌകര്യമേര്‍പ്പെടുത്തിയതായി ബന്ധപ്പെട്ടവര്‍ അറിയിച്ചിട്ടുണ്ട്.

www.kicrlive.com, www.darulhuda.com ബൈലക്‌സ്‌ മെസഞ്ചറിലെ കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം, മൊബൈലിലെ ഇന്റര്‍നെറ്റ്‌ റേഡിയോ, മൊബൈല്‍ ടി.വി എന്നിവ മുഖേനയാണ്‌ സൌകര്യമേര്‍പ്പെടുത്തിയിരിക്കുന്നത്‌. ലൈവ്‌പ്രോഗ്രാമുകള്‍ക്കൊപ്പം സമസ്‌തയുടെ സന്ദേശങ്ങളും ചര്‍ച്ചകളും സംശയനിവാരണങ്ങളും 24 മണിക്കൂറും ലഭ്യമാക്കുന്ന ഓണ്‍ലൈന്‍ റേഡിയോ–ടി.വി ഇപ്പോള്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ഡൌണ്‍ലോഡ്‌ ചെയ്‌തും ഉപയോഗിക്കാവുന്നതാണ്‌ . ബഹ്‌റൈനില്‍ വിശദവിവരങ്ങള്‍ക്ക്‌ 00973–33413570, 33842672 ല്‍ ബന്ധപ്പെടുക.