വാദീ ത്വൈബയില്‍ അതിഥികളെ സ്വീകരിക്കാന്‍ ജാഗരൂകരായി നാട്ടുകാര്‍

കാസറഗോഡ് : ചെര്‍ക്കള വാദീത്വൈബയില്‍ നടക്കുന്ന SYS അറുപതാം വാര്‍ഷിക മഹാ സമ്മേളനത്തിനെത്തുന്ന കേരളത്തിനകത്തും പുറത്തുമുള്ള സുന്നീ പ്രവര്‍ത്തകരെ സ്വീകരിക്കാനൊരുങ്ങിയിരിക്കുകയാണ് ജില്ലയിലെ സുന്നീ പ്രവര്‍ത്തകരും നേതാക്കളും. കാസര്‍ഗോഡില്‍ നിന്നുള്ള SYS സംസ്ഥാന നേതാക്കളായ മെട്രോ മുഹമ്മദ് ഹാജിയും എം എ ഖാസിം മുസ്ല്യാരും, ഖത്തര്‍ ഇബ്രാഹിം ഹാജി കളനാടും അതിഥികളെ സ്വീകരിക്കാന്‍ സദാ ജാഗരൂകരായി സമ്മേളന നഗരിയില്‍ സന്നദ്ധരായിരിക്കുകയാണ്.
വാദീ തൈ്വബയുടെ നാട്ടുകാരായ മുന്‍ മന്ത്രിമാരായ ചെര്‍ക്കളം അബ്ദുല്ലയും സി ടി അഹമ്മദലിയും പിബി അബ്ദുറസാഖ് എം എല്‍ എയും നഗരിയില്‍ സന്നദ്ധ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുകയാണ്. കൂടാതെ പ്രദേശത്തെയും സമീപ പ്രദേശങ്ങളിലേയും യവാക്കള്‍ കര്‍മ്മ രംഗത്ത് സജീവ സാന്നിദ്ധ്യമായിരിക്കുകയാണ്.
- sys-waditwaiba