വാദിതൈ്വബ
(കാസര്‍കോട്)
: പാര്‍ലമെന്റ്
തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട്
രാജ്യത്ത് വര്‍ഗീയ ധ്രുവീകരണത്തിന്
നേതൃത്വം നല്‍കുന്നവരെ
പ്രതിരോധിക്കണമെന്നും
പൈതൃകമായി കാത്തുസൂക്ഷിക്കുന്ന
സ്‌നേഹത്തെയും സമാധാനത്തെയും
ഊട്ടിയുറപ്പിക്കണമെന്നും
മുസലിംലീഗ് ദേശീയ പ്രസിഡന്റും
കേന്ദ്രവിദേശകാര്യ സഹമന്ത്രിയുമായ
ഇ. അഹമ്മദ്
അഭിപ്രായപ്പെട്ടു.
എസ്.വൈ.എസ്
അറുപതാം വാര്‍ഷിക സമാപന
മഹാസമ്മേളനത്തില്‍
പ്രസംഗിക്കുകയായിരുന്നു
അദ്ദേഹം. നരേന്ദ്ര
മോഡിയുടെ നേതൃത്വത്തില്‍
രാജ്യത്ത് വര്‍ഗീയ ധ്രുവീകരണം
നടക്കുന്നുണ്ട്. ഇത്
തിരിച്ചറിയാന്‍ മതേതര ജനാധിപത്യ
വിശ്വാസികള്‍ തയാറാകണം.
രാജ്യം
കെട്ടിപ്പടുക്കുന്നതിനു
വേണ്ടി ജീവത്യാഗം ചെയ്ത
പാരമ്പര്യമാണ് മുസ്‌ലിംകളുടേത്.
സ്വാതന്ത്ര്യ
സമരം തുടങ്ങുന്നതിനു
നൂറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ
പാശ്ചാത്യ അധിനിവേശ ശക്തികളെ
പ്രതിരോധിച്ച പാരമ്പര്യം
മുസ്‌ലിംകള്‍ക്കുണ്ട്.
രാജ്യംസ്‌നേഹവും
ഉത്തമ സംസ്‌കാരവും പഠിപ്പിച്ച
പൂര്‍വസൂരികളാണ് സമുദായത്തിന്
നേതൃത്വം നല്‍കിയത്.
സമസ്തയുടെ
നേതൃത്വത്തില്‍ മഹാന്മാരായ
പണ്ഡിതന്മാര്‍ കേരളീയ
മുസ്‌ലിംകളെ ലോകത്തിനു തന്നെ
മാതൃകകളാക്കി വളര്‍ത്തി.
മറ്റു സംസ്ഥാനങ്ങള്‍
ഈ മാതൃക പിന്തുടരണം.
സമസ്തയുടെ
സാന്നിധ്യം കൊണ്ടാണ് സൗഹൃദവും
സമാധാനവും നിലനില്‍ക്കുന്നതെന്നും
ഐക്യവും അഖണ്ഡതയും തകര്‍ക്കുന്ന
ഛിദ്രശക്തികളെ ഒറ്റപ്പെടുത്തണമെന്നും
മന്ത്രി അഹമ്മദ് കൂട്ടിച്ചേര്‍ത്തു.