തിരൂരങ്ങാടി
: തെന്നിന്ത്യയിലെ
പ്രശസ്ത ഇസ്‌ലാമിക വൈജ്ഞാനിക
കേന്ദ്രമായ ദാറുല്‍ ഹുദ
ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയുടെ
ബിരുദദാന മഹാ സമ്മേളനത്തിന്
നാളെ (21/02/2014 വെള്ളി)
ചെമ്മാട് ഹിദായ
നഗറില്‍ തുടക്കമാകും.
കേരളീയ
മുസ്‌ലിംകളുടെ മത സാമൂഹിക
വൈജ്ഞാനിക മുന്നേറ്റത്തില്‍
പ്രധാന പങ്കു വഹിച്ച മഹല്ല്
സംവിധാനം ദേശീയ തലത്തില്‍
വ്യാപിപ്പിക്കുകയെന്ന ഏറെ
ശ്രദ്ധേയമായ ലക്ഷ്യമുയര്‍ത്തിപ്പിടിച്ച്
നടക്കുന്ന സമ്മേളനത്തില്‍
461 യുവ
പണ്ഡിതര്‍ക്ക് ഹുദവി ബിരുദം
നല്‍കുമെന്നും ഭാരവാഹികള്‍
വാര്‍ത്താസമ്മേളനത്തില്‍
അറിയിച്ചു.
21 ന്
വെള്ളിയാഴ്ച രാവിലെ സ്മൃതിപഥ
യാത്ര നടക്കും. മര്‍ഹൂം
പാണക്കാട് പി.എം.എസ്.എ
പൂക്കോടയ തങ്ങള്‍, സയ്യിദ്
മുഹമ്മദലി ശിഹാബ് തങ്ങള്‍,
സയ്യിദ് ഉമറലി
ശിഹാബ് തങ്ങള്‍, സ്ഥാപക
നേതാക്കളായ എം,എം
ബശീര്‍ മുസ്‌ലിയാര്‍,
സി.എച്ച്
ഐദ്രോസ് മുസ്‌ലിയാര്‍,
ഡോ.യു
ബാപ്പുട്ടി ഹാജി എന്നിവരുടെ
മഖ്ബറകളിലും ഉച്ചക്ക് 2.30
ന് മമ്പുറം
മഖാമിലും സിയാറത്ത് നടക്കും.
സിയാറത്തിന്
പ്രമുഖ പണ്ഡിതര്‍ നേതൃത്വം
നല്‍കും.
വൈകീട്ട്
4 ന് ജനറല്‍
സെക്രട്ടറി ചെമ്മുക്കന്‍
കുഞ്ഞാപ്പു ഹാജി പതാക ഉയര്‍ത്തും.
ഉദ്ഘാടന സമ്മേളനം
സഊദിയിലെ കിങ് ഫഹദ്
യൂനിവേഴ്‌സിറ്റിയിലെ ഡോ.
അബ്ദുല്ല
സല്‍മാന്‍ മശൂഖി ഉദ്ഘാടനം
ചെയ്യും. സ്വാലിഹ്
അസ്അദ് മുഹമ്മദ് (ഫലസ്തീന്‍)
മുഖ്യാതിഥിയായിരിക്കും.
പാണക്കാട്
സയ്യിദ് സ്വാദഖ് അലി ശിഹാബ്
തങ്ങള്‍ അധ്യക്ഷനാകും.
വിദ്യഭ്യാസ
വകുപ്പ് മന്ത്രി പി.കെ
അബ്ദുര്‍റബ്ബ്, എം.ഐ
ഷാനവാസ് എം.പി
സംബന്ധിക്കും.
രാത്രി
ഏഴിന് ആദര്‍ശ സമ്മേളനം പാണക്കാട്
സയ്യിദ് അബ്ബാസലി ശിഹാബ്
തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
കോഴിക്കോട്
ഖാസി ജമലുല്ലൈലി തങ്ങള്‍
അധ്യക്ഷത വഹിക്കും.
അബ്ദുസ്സലാം
ഫൈസി ഒളവട്ടൂര്‍, മുസ്ഥഫ
ഹുദവി അരൂര്‍, അഷ്‌റഫ്
ഫൈസി കണ്ണാടിപ്പറമ്പ്,
അബ്ദുല്‍ ഹമീദ്
ഫൈസി അമ്പലക്കടവ് വിഷയാവതരണം
നടത്തും. ദാറുല്‍
ഹുദായുടെ പൊതുവിദ്യാഭ്യാസ
സംരംഭമായ സിപെറ്റിന് കീഴില്‍
ഇമാം കോഴ്‌സ് പൂര്‍ത്തിയാക്കിയ
66 മതപണ്ഡിതര്‍ക്കുള്ള
സര്‍ട്ടിഫിക്കറ്റുകള്‍
വിതരണം ചെയ്യും
22 ശനിയാഴ്ച
രാവിലെ ദേശീയ മുസ്‌ലിം നേതൃസംഗമം
നടക്കും. സയ്യിദ്
ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം
ചെയ്യും. വി.സി
ഡോ. ബഹാഉദ്ദീന്‍
മുഹമ്മദ് നദ്‌വി ആധ്യക്ഷ്യം
വഹിക്കും. മുസ്‌ലിം
ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി
പ്രൊഫ. കെ.എം
ഖാദര്‍ മൊയ്തീന്‍, സിറാജ്
ഇബ്രാഹീം സേട്ട്, ശഹിന്‍ഷാ
ജഹാംഗീര്‍ ബംഗാള്‍, ഡോ:
മുന്‍കിര്‍
ഹുസൈന്‍ തായ്‌വാന്‍ തുടങ്ങിയവര്‍
സംബന്ധിക്കും.
രാവിലെ
തന്നെ വേദി രണ്ടില്‍ നാഷണല്‍
സ്റ്റുഡന്റസ് മീറ്റ് നടക്കും.
സയ്യിദ് ബഷീറലി
ശിഹാബ് തങ്ങള്‍ ഉദ്ഘാടനം
ചെയ്യും. എം.പി
അബ്ദുസ്സമദ് സമദാനി,
സാബിര്‍ ഗഫാര്‍
കല്‍ക്കത്ത, ഡോ:
ഫൈസല്‍ ഹുദവി
മാരിയാട്, ഡോ:
സുബൈര്‍ ഹുദവി
ചേകന്നൂര്‍, എന്‍.വി
അബ്ദുല്‍ കബീര്‍ സംസാരിക്കും.
രാത്രി
7 ന്
നടക്കുന്ന മൈനോരിറ്റി
കോണ്‍ഫറന്‍സ് മുഖ്യ മന്ത്രി
ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം
ചെയ്യും. സയ്യിദ്
റഷീദ് അലി ശിഹാബ് തങ്ങള്‍
അധ്യക്ഷത വഹിക്കും.
കേന്ദ്ര
ന്യൂനപക്ഷ വകുപ്പ് മന്ത്രി
കെ.എ
റഹ്മാന്‍ ഖാന്‍, ഇ.ടി
മുഹമ്മദ് ബഷീര്‍ എം.പി,
ഹാജി ഫൗസി
ബിന്‍ അര്‍ശദ്, യാങ്
ആരിഫ് തുവാന്‍ മലേഷ്യ തുടങ്ങിയവര്‍
സംബന്ധിക്കും. അഡ്വ.
ഓണംപിള്ളി
മുഹമ്മദ് ഫൈസി, ഡോ:
പി നസീര്‍,
നൗഷാദ് മണ്ണിശ്ശേരി
തുടങ്ങിയവര്‍ വിഷയാവതരണം
നടത്തും.
23 ന്
ഞായറാഴ്ച ദാറുല്‍ ഹുദയിലെയും
സഹസ്ഥാപനങ്ങളിലെയും നാലായിരം
വിദ്യര്‍ത്ഥികള്‍ അണി നിരക്കുന്ന
ഗ്രാന്‍ഡ് അസംബ്ലി,
സ്റ്റുഡന്റസ്
ഗാതറിംഗ്, പൂര്‍വ
വിദ്യര്‍ത്ഥികളുടെ അലൂംനി
മീറ്റ് എന്നിവ നടക്കും.
വൈകീട്ട്
നാലിന് ബിരുദദാന സമ്മേളനം
നടക്കും. വാഴ്‌സിറ്റി
ചാന്‍സലര്‍ സയ്യിദ് ഹൈദരലി
ശിഹാബ് തങ്ങള്‍ പന്ത്രണ്ട്
വര്‍ഷത്തെ ദാറുല്‍ ഹുദാ
കോഴ്‌സ് പൂര്‍ത്തിയാക്കിയ
461 യുവ
പണ്ഡിതര്‍ക്ക് ബിരുദം നല്‍കും
.പ്രോ.ചാന്‍സലര്‍
ശൈഖുനാ ചെറുശ്ശേരി സൈനുദ്ദീന്‍
മുസ്‌ലിയാര്‍ അധ്യക്ഷ്യം
വഹിക്കും, ആഭ്യന്തര
വകുപ്പ് മന്ത്രി രമേശ്
ചെന്നിത്തില മുഖ്യാതിഥിയായിരിക്കും.
കാലിക്കറ്റ്
യൂനിവേഴ്‌സിറ്റി വി.സി
ഡോ: അബ്ദുസ്സലാം,
എം.ജി
യൂനിവേഴ്‌സിറ്റി വി.സി
ഡോ. എ.വി
ജോര്‍ജ്, കണ്ണൂര്‍
വി.സി
ഡോ. അബ്ദുല്‍
ഖാദര്‍ മാങ്ങാട്, അലിഗര്‍
മലപ്പുറം ഡയറക്ടര്‍ ഡോ.കെ.എ
സകരിയ്യ തുടങ്ങിയവര്‍
സംബന്ധിക്കും.
രാത്രി
നടക്കുന്ന സമാപന സമ്മേളനം
നൈജീരിയയിലെ യോബ് ഗവര്‍ണര്‍
ഡോ: ഇബ്‌റാഹീം
ഗൈദാം ഉദ്ഘാടനം ചെയ്യും.
പാണക്കാട്
സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍
ആധ്യക്ഷ്യം വഹിക്കും.
സമസ്ത പ്രസിഡന്റ
ആനക്കര സി കോയക്കുട്ടി
മുസ്‌ലിയാര്‍ പ്രാര്‍ത്ഥന
നിര്‍വഹിക്കും. ദാറുല്‍
ഹുദ വി.സി
ഡോ: ബഹാഉദ്ദീന്‍
മുഹമ്മദ് നദ്‌വി മുഖ്യപ്രഭാഷണവും
പ്രോ ചാന്‍സലര്‍ ശൈഖുനാ
ചെറുശ്ശേരി സൈനുദ്ദീന്‍
മുസ്‌ലിയാര്‍ ബിരുദദാന
പ്രഭാഷണവും നിര്‍വഹിക്കും.
മലേഷ്യന്‍
മതകാര്യ വകുപ്പ് മേധാവി ഹാജി
അബ്ദുല്‍ മുത്തലിബ് അബ്ദുല്‍
റഹീം അല്‍ ഹാഫിദ്, ഹാജി
സുലൈമാന്‍ ദുമാങ്ങ്,
കേന്ദ്ര
മന്ത്രിമാരായ ഇ. അഹ്മദ്,
മുല്ലപ്പള്ളി
രാമചന്ദ്രന്‍, മന്ത്രി
പി.കെ
കുഞ്ഞാലിക്കുട്ടി, സമസ്ത
കേന്ദ്ര മുശാവറ നേതാക്കള്‍
തുടങ്ങിയവര്‍ സംബന്ധിക്കും.
വാര്‍ത്താസമ്മേളനത്തില്‍
പങ്കെടുത്തവര്‍
1. ഡോ.
ബഹാഉദ്ദീന്‍
മുഹമ്മദ് നദ്‌വി, 2. കെ.എം.
സൈദലവി ഹാജി
കോട്ടക്കല്‍, 3. യു.ശാഫി
ഹാജി ചെമ്മാട്., 4. സി.കെ
മുഹമ്മദ് ഹാജി, 5 ഇഖ്ബാല്‍
കല്ലുങ്ങല്‍