കാസര്‍കോട്
: സുന്നി
യുവജന സംഘം അറുപതാം വാര്‍ഷിക
സമ്മേളനത്തില്‍ സംബന്ധിച്ച്
തിരിച്ചു പോവുകയായിരുന്ന
ബസ്സുകള്‍ക്കും കാറുകള്‍ക്കും
നേരെ ഉണ്ടായ അക്രമങ്ങളില്‍
പതിനഞ്ചോളം ആളുകള്‍ക്ക്
പരിക്കേല്‍ക്കാന്‍ ഇടയായ
സംഭവവുമായി ബന്ധപ്പെട്ട്
നേതാക്കളും പ്രവര്‍ത്തകരും
പ്രസ്ഥാന ബന്ധുക്കളുമൊക്കെ
പ്രകോപിതരാവുകയോ അക്രമങ്ങള്‍
നടത്തുകയോ ചെയ്യരുതെന്നും
സ്റ്റേറ്റ് വര്‍ക്കിങ്ങ്
കണ്‍വീനര്‍ എം.എ.
ഖാസിം മുസ്ലിയാര്‍,
സ്റ്റേറ്റ്
വൈസ് ചെയര്‍മാന്‍ ഖത്തര്‍
ഇബ്രാഹിം ഹാജി, സ്വാഗത
സംഘം ചെയര്‍മാന്‍ മെട്രോ
മുഹമ്മദ് ഹാജി, ജനറല്‍
കണ്‍വീനര്‍ അബ്ബാസ് ഫൈസി
പുത്തിഗെ, ട്രഷറര്‍
ഖത്തര്‍ അബ്ദുല്ല ഹാജി എന്നിവര്‍
അറിയിച്ചു.
അക്രമവും
അരാചകത്വവും സമൂഹദ്രോഹവും
ഇസ്ലാം വിഭാവനം ചെയ്യുന്നില്ലായെന്നും
സമാധാനവും ശാന്തിയുമാണ് മതം
പഠിപ്പിക്കുന്നതെന്ന്
അതുകൊണ്ട് തന്നെ തിന്മകളെ
നന്മ കൊണ്ട് നേരിടേണ്ട ബാധ്യത
നമ്മില്‍ അര്‍പ്പിതമാണെന്നും
സമസ്ത കേരള ജംഇയ്യത്തുല്‍
ഉലമ യഥാര്‍ത്ഥ മതവിഭാവനങ്ങളെയാണ്
പ്രതിനിധീകരിക്കുന്നതെന്നും
സുന്നി യുവജന സംഘത്തിന്റെ
വാര്‍ഷിക സമാപന സമ്മേളനത്തില്‍
പാണക്കാട് ഹൈദരലി ശിഹാബ്
തങ്ങള്‍ സ്‌നേഹത്തിന്റെയും
ശാന്തിയുടെയും സൗഹാര്‍ദ്ദത്തിന്റെയും
അധ്യാപനങ്ങളാണ് നമ്മോട്
ഉണര്‍ത്തിയിട്ടുള്ളതെന്നും
അത് ഉള്‍കൊണ്ടുകൊണ്ട് നമ്മള്‍
സമാധാനം കൈകൊള്ളണമെന്നും
അക്രമികള്‍ക്കെതിരെ നിയമപാലകര്‍
തന്നെ നടപടി കൈകൊള്ളുമെന്നും
നേതാക്കള്‍ അറിയിച്ചു.
- sys-waditwaiba