മുസ്‌ലിം വ്യക്തിനിയമം ഭരണഘടാപരം : ന്യൂനപക്ഷാവകാശ സമ്മേളനം

മലേഷ്യന്‍ മതകാര്യ വകുപ്പ് ചെയര്‍മാന്‍
ഹാജി ഫൗസി ബിന്‍ അര്‍ശദ് സംസാരിക്കുന്നു
തിരൂരങ്ങാടി : ഇന്ത്യയില്‍ നടപ്പിലുള്ള മുസ്‌ലിം വ്യക്തിനിയമം ഖുര്‍ആന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയതാണെന്നും ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശങ്ങളനുസരിച്ച് അത് പിന്തുടരാന്‍ മുസ്‌ലിംകള്‍ക്ക് അവകാശമുണ്ടെന്നും ദാറുല്‍ ഹുദാ ഇസ്‌ലമിക് യൂനിവേഴ്‌സിറ്റി സമ്മേളനത്തോടനുബന്ധിച്ച് നടന്ന ന്യൂനപക്ഷാവകാശ സമ്മേളനം അഭിപ്രായപ്പെട്ടു. മുസ്‌ലിം വ്യക്തിനിയമത്തിലെ പല വസ്തുതകളും വിവേചനപരവും ഭരണഘടനാവിരുദ്ധവുമാണെന്ന തരത്തില്‍ ചില വിഘനട ശക്തികള്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹരജി പ്രതിഷേധാര്‍ഹമാണ്. അതിനെതിരെ കക്ഷി ചേരാന്‍ മുസ്‌ലിം സംഘടനകള്‍ മുന്നോട്ട് വരണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷത വഹിച്ചു.
മലേഷ്യന്‍ മതകാര്യ വകുപ്പ് ചെയര്‍മാന്‍ ഹാജി ഫൗസി ബിന്‍ അര്‍ശദ്, യാങ് ആരിഫ് തുവാന്‍ ശാഹുല്‍ ഹമീദ്, ഹുസൈന്‍ ഹാജി ഇബ്രാഹീം മലേഷ്യ മുഖ്യാതിഥികളായിരുന്നു. അബ്ദുറഹ്മാന്‍ രണ്ടത്താണി എം.എല്‍., പി. ഉബൈദുല്ല എം.എല്‍., കുട്ടി അഹമദ് കൂട്ടി, എം.സി മായിന്‍ ഹാജി, അഡ്വ. പി.വി സൈനുദ്ദീന്‍ സംബന്ധിച്ചു. സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടര്‍ ഡോ. പി നസീര്‍, യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് നൗഷാദ് മണ്ണിശ്ശേരി, സാഫി ഇന്‍സ്റ്റിറ്റിയൂട്ട് ഇസ്‌ലാമിക് സ്റ്റഡീസ് മേധാവി ഹാരിസ് കെ.ടി ഹുദവി വിഷയമവതരിപ്പിച്ചു. ഡോ. യു.വി.കെ മുഹമ്മദ് സ്വഗാതവും പി.കെ നാസ്വിര്‍ ഹുദവി കൈപ്പുറം നന്ദിയും പറഞ്ഞു.