തിരൂരങ്ങാടി
: 21 മുതല്‍
നടക്കുന്ന ദാറുല്‍ ഹുദാ
ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയുടെ
ബിരുദദാന മഹാസമ്മേളനത്തിനായി
ഒരുക്കുന്ന പന്തലുകള്‍ക്ക്
കാല്‍നാട്ടി. വൈസ്
ചാന്‍സലര്‍ ഡോ.ബഹാഉദ്ദീന്‍
മുഹമ്മദ് നദ്‌വി കാല്‍നാട്ടല്‍
കര്‍മം നിര്‍വ്വഹിച്ചു.
സെക്രട്ടറി
യു.ശാഫി
ഹാജി ചെമ്മാട്, മാനേജര്‍
കെ.പി
ശംസുദ്ധീന്‍ ഹാജി വെളിമുക്ക്,
വി.ടി
റഫീഖ് ഹുദവി കടുങ്ങല്ലൂര്‍,
അനസ് ഹുദവി
അരിപ്ര, ജഅ്ഫര്‍
ഹുദവി വാലഞ്ചേരി, ഗഫൂര്‍
ഹുദവി കൊളമ്പ്, ഹാഫിള്
മുഹമ്മദലി ഹുദവി താനൂര്‍,
സാലിം ഹുദവി
ഇരിങ്ങാട്ടിരി തുടങ്ങിയവര്‍
സംബന്ധിച്ചു. മൂന്ന്
ദിവസങ്ങളിലായി നടക്കുന്ന
ബിരുദദാന സമ്മേളനത്തില്‍
വൈവിധ്യമായ സെഷനുകളാണ്
അരങ്ങേറുന്നത്. ഉദ്ഘാടന
സമ്മേളനം, ആദര്‍ശ
സമ്മേളനം, നാഷണല്‍
മഹല്ല് മീറ്റ്, നാഷണല്‍
സ്റ്റുഡന്റ്‌സ് മീറ്റ്,
ന്യൂനപക്ഷാവകാശ
സമ്മേളനം, ഗ്രാന്റ്
അസംബ്ലി, സ്റ്റുഡന്റ്‌സ്
ഗാതറിംഗ്, അലൂംനീ
മീറ്റ്, ബിരുദദാന
സമ്മേളനം, സമാപന
സമ്മേളനം എന്നിവ നടക്കും.