കല്‍പ്പറ്റ
: ന്യൂനപക്ഷ
വിദ്യാഭ്യാസ സമിതി സംസ്ഥാന
കമ്മിറ്റിയുടെ കീഴില്‍
കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍
ഫെബ്രുവരി 26, 27 തിയ്യതികളില്‍
സംഘടിപ്പിക്കുന്ന സംസ്ഥാന
സമ്മേളനത്തില്‍ ജില്ലയില്‍
നിന്നും തെരെഞ്ഞെടുക്കപ്പെട്ട
500 പ്രതിനിധികള്‍
പങ്കെടുക്കും. 27 ന്
മദ്‌റസ മോഡേണൈസേന്‍ ഗ്രാന്റിന്
പുതുതായി അപേക്ഷിക്കുന്ന
ഭാരവാഹികള്‍ക്കുള്ള ശില്പശാലയും
നടക്കും. കല്‍പ്പറ്റ
സമസ്ത കാര്യാലയത്തല്‍ ചേര്‍ന്ന
ആലോചനാ യോഗത്തില്‍ ജില്ലാ
പ്രസിഡണ്ട് സി പി ഹാരിസ് ബാഖവി
അദ്ധ്യക്ഷത വഹിച്ചു.
എം കെ റശീദ്
മാസ്റ്റര്‍, ശാഹുല്‍
ഹമീദ് നെല്ലിയമ്പം,
ഹാശിം തങ്ങള്‍,
എം കെ നാസര്‍,
പി സുബൈര്‍
തുടങ്ങിയവര്‍ സംസാരിച്ചു. മദ്റസാ
ഗ്രാന്റുമായി ബന്ധപ്പെട്ട
വിവരങ്ങള്‍ക്ക് ജില്ലാ
സെക്രട്ടറി എം കെ റശീദ്
മാസ്റ്ററുമായി ബന്ധപ്പെടാവുന്നതാണ്.
ഫോണ്‍ :
9447385768.
- Shamsul Ulama Islamic Academy VEngappally