സ്വാര്‍ത്ഥ താല്‍പര്യങ്ങളെ തിരസ്‌കരിക്കുക : സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍

കാസര്‍ഗോഡ് : സ്വാര്‍ത്ഥ താല്‍പര്യങ്ങളില്‍ നിന്ന് സമുദായത്തെ രക്ഷിച്ചത് സമസ്തയുടെ പൈതൃകമാണെന്നും അതിന് നേതൃത്വം നല്‍കിയത് സൂഫീവര്യന്മാരായ പണ്ഡിത മഹത്തുക്കളാണെന്നും പാണക്കാട് സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. സുന്നി യുവജന സംഘം അറുപതാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി നടന്ന തസ്‌ക്കിയ സെഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആത്മ സംസ്‌കരണം ജിവിതത്തിന് അനിവാര്യമാണെന്നും അതിലൂടെ യാണ് നവോത്ഥാനം സാധ്യമാകുന്നതെന്നും തങ്ങള്‍ പറഞ്ഞു സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി സമുദായത്തെ വഞ്ചിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എം ടി അബ്ദുല്ല മുസ്ല്യാര്‍, സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, മരക്കാര്‍ ഫൈസി നിറമരുതൂര്‍ തുടങ്ങിയ പ്രമുഖര്‍ വ്യത്യസ്ത വിഷയങ്ങളില്‍ വിഷയാവതരണം നടത്തി. കെ എ റഹ്മാന്‍ ഫൈസി, ഉമര്‍ മുസ്ല്യാര്‍ കൊയ്യോട്, ചേലക്കാട് മുഹമ്മദ് മുസ്‍ലിയാര്‍, മെട്രോ മുഹമ്മദ് ഹാജി കളനാട്, ഖത്തര്‍ ഇബ്രാഹിം ഹാജി തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു.
- sys-waditwaiba