സമുദായത്തെ സമുദ്ധരിച്ചത് സമസ്ത : പി.കെ കുഞ്ഞാലിക്കുട്ടി

വാദിതൈ്വബ (കാസര്‍കോട്) : കേരളത്തില്‍ മുസ്‌ലിം സമുദായത്തെ സമുദ്ധരിക്കുന്നതില്‍ വലിയ പങ്ക് വഹിച്ച പ്രസ്ഥാനമാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ എന്ന് മുസ്‌ലിംലീഗ് ദേശീയ ട്രഷററും കേരള വ്യവസായ, .ടി വകുപ്പ് മന്ത്രിയുമായ പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. എസ്.വൈ.എസ് അറുപതാം വാര്‍ഷിക സമാപന മഹാസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മതപരമായ കാര്യങ്ങളില്‍ പാരമ്പര്യമായി അനുവര്‍ത്തിച്ച വിശ്വാസ പ്രമാണങ്ങളെ സമസ്ത കാത്തുസൂക്ഷിച്ചു. സമുദായത്തിന്റെ ഐഹികവും പാരത്രികവുമായ പുരോഗതി ലക്ഷ്യം വെച്ചു പ്രവര്‍ത്തിച്ചു. വിദ്യാഭ്യാസപരവും സാംസ്‌കാരികപരവുമായ സമുദ്ധാരണത്തിലൂടെ ലോകത്തിനു മാതൃകയാകാന്‍ സമസ്തക്ക് കഴിഞ്ഞു. മതവിദ്യാഭ്യാസത്തോടൊപ്പം സാങ്കേതിക രംഗത്തും ശ്രദ്ധപതിപ്പിച്ചു. അതതു കാലഘട്ടങ്ങളില്‍ പ്രാധാന്യം നല്‍കേണ്ട വിഷയങ്ങളെ അജണ്ടയായി ഏറ്റെടുത്തു.
പൂര്‍വസൂരികള്‍ പടുത്തുയര്‍ത്തിയ സമസ്തക്ക് ശക്തി പകരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും മുസ്‌ലിംകേരളം സമസ്തക്കു പിന്നില്‍ ഉറച്ചുനില്‍ക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു