ഉമറുല്‍ ഫാറൂഖ് ഹുദവി അനുസ്മരണ പ്രഭാഷണം നടത്തുന്നു |
മനാമ
: ആരാധനയും
ആദരവും എന്തെന്ന് വേര്‍ത്തിരിച്ച്
മനസിലാക്കാതെ പോയതാണ്
വിശ്വാസികളെ അപകീര്‍ത്തിപെടുത്തുന്ന
ശിര്‍ക്ക് ആരോപണങ്ങളുമായി
പുതിയ വാദ മുഖക്കാര്‍
കടന്നുവരാനുള്ള കാരണം എന്നും
ഇസ്ലാമിക നവോത്ഥാനത്തിനു
വിശുദ്ധിയുടെ ജീവിതം പകര്‍ന്നു
തന്ന മഹാനായിരുന്നു ശൈഖ്
മുഹിയദ്ദീന്‍ തങ്ങള്‍ എന്നും
പ്രമുഖ പണ്ഡിതനും വാഗ്മിയും
സമസ്ത കേരള സുന്നീ ജമാഅത്ത്
കോര്‍ഡിനേറ്ററുമായ ഉമറുല്‍
ഫാറൂഖ് ഹുദവി പറഞ്ഞു.
സമസ്ത കേരള
സുന്നി ജമാഅത്ത് ഉമ്മുല്‍
ഹസ്സം ഏരിയയില്‍ സംഘടിപ്പിച്ച
ജീലാനി ദിന സമ്മേളനത്തില്‍
അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു
അദ്ദേഹം. ഇത്തരം
മഹാന്‍മാരോടുള്ള ആദരവ്
അടുത്തറിയേണ്ടത് വിശ്വാസികളുടെ
കടമയാണെന്നും അദ്ദേഹം
കൂട്ടിചേര്‍ത്തു. മൗലീദ്
പാരായണവും പ്രാര്‍ത്ഥനാ
സദസ്സും കൊണ്ട് അനുഗ്രഹീതമായ
സദസ്സിനു ശേഷം അന്നദാനവും
നടത്തി.
- Samastha Bahrain