കാസറഗോഡ്
: കാലങ്ങളായി
കാത്ത് സൂക്ഷിക്കുന്ന ഇന്ത്യയുടെ
മതേതരത്വ സ്വഭാവം പാശ്ചാത്യ
കടമെടുപ്പോ സംഭാവനയോ അല്ലെന്നും
അത് ഇന്ത്യന്‍ ജനതയുടെ
കര്‍മ്മഫലമായി രൂപാന്തരപ്പെട്ടതാണെന്നും
അലീഗഡ് മുസ്ലിം യൂനിവേഴ്‌സിറ്റി
അസിസ്റ്റന്‍ഡ് പ്രൊഫസര്‍
ഡോ. നവാസ്
നിസാര്‍ പറഞ്ഞു. SYS 60ാം
വാര്‍ഷിക മഹാ സമ്മേളനത്തിലെ
കാലികം സെഷനില്‍ മതേതര ഇന്ത്യ
എന്ന വിഷയത്തില്‍ ക്ലാസെടുത്ത്
സംസാരിക്കുകയായായിരുന്നു
അദ്ദേഹം. മതന്യൂനപക്ഷങ്ങളുടെ
സംരക്ഷണത്തിന് വേണ്ടിയാണ്
ഇന്ത്യയെ മതേതരത്ത്വ രാഷ്ട്രമാക്കി
പ്രഖ്യാപിച്ചതെന്നും
പില്‍ക്കാലത്ത് ചില തല്‍പര
തീവ്ര മതവാദികളാണ് അത്
നാശത്തിലേക്ക് കൊണ്ടെത്തിച്ചെന്നും
അത് കൊണ്ട് തന്നെ മതങ്ങള്‍
കൂടുതല്‍ ചൂഷണം ചെയ്യപ്പെടുന്നതും
ഇതേ മതേതരത്വ രാജ്യത്താണെന്നും
അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമസ്തയുടെ
വളര്‍ച്ച മതേതരത്തത്തിന്റെ
അടയാളമാണെന്നും മതത്തിന്റെ
പേരില്‍ ഊറ്റം കൊള്ളലും മതത്തെ
തള്ളിപ്പറയലും മതേതരത്വമല്ലെന്നും
അദ്ദേഹം ഊന്നിപ്പറഞ്ഞു.
പ്രൊ.ഒമാനൂര്‍
മുഹമ്മദ്, മുനീര്‍
ഹുദവി പാതിരമണ്ണ, ഡോ.
അബ്ദുല്ലത്തീഫ്
ഇ എന്‍, അഷ്‌റഫ്
ഫൈസി കണ്ണാടിപ്പറമ്പ് വ്യത്യസ്ത
വിഷയങ്ങളില്‍ ക്ലാസെടുത്തു. സയ്യിദ്
സൈനുല്‍ ആബിദീന്‍ തങ്ങള്‍
കുന്നുങ്കൈ, ത്വാഖാ
അഹ്മദ് മൗലവി, ജമലുല്ലൈലി
തങ്ങള്‍ തുടങ്ങിയ പ്രമുഖര്‍
സംബന്ധിച്ചു.
- sys-waditwaiba