ശിഹാബ് തങ്ങള്‍ അവാര്‍ഡ് മഹല്ല് എന്ററോള്‍മെന്റ് മാര്‍ച്ച് 1 ന് പേരാമ്പ്രയില്‍

പെരിന്തല്‍മണ്ണ : പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് സ്റ്റഡീസ് സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന മഹല്ല് ശാക്തീകരണ പരിപാടിയുടെ ഭാഗമായി ഏര്‍പ്പെടുത്തിയ ശിഹാബ് തങ്ങള്‍ അവാര്‍ഡിനുള്ള എന്ററോള്‍മെന്റ് മാര്‍ച്ച് ഒന്നിന് ശനിയാഴ്ച ആരംഭിക്കും. കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര ജബലുന്നൂറില്‍ നടക്കുന്ന ചടങ്ങില്‍ തെരഞ്ഞെടുക്കപ്പെട്ട മഹല്ല് ജമാഅത്തുകളുടെ ഭാരവാഹികള്‍ക്കും വളണ്ടിയര്‍മാര്‍ക്കും പരിശീലനം നല്‍കും. പരിഷ്‌കരിച്ച മഹല്ല് സര്‍വ്വേ സോഫ്റ്റ്‌വെയര്‍ മഹല്ലുകള്‍ക്ക് വിതരണം ചെയ്യും. എന്ററോള്‍മെന്റ് ഉദ്ഘാടനം വൈകിട്ട് നാല് മണിക്ക് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയ ജമലുല്ലൈലി തങ്ങള്‍, ഹാജി കെ. മമ്മദ് ഫൈസി, എം.സി മായിന്‍ ഹാജി, റഫീഖ് സകരിയ്യ ഫൈസി പ്രസംഗിക്കും.
- Secretary Jamia Nooriya