കാസറഗോഡ്
: ബാഹ്യമോടികള്‍
കൊണ്ടല്ല നവോത്ഥാനം
രൂപാന്തരപ്പെട്ടത് മറിച്ച്
കര്‍മ്മഫലങ്ങളിലൂടെയാണെന്ന്
SYS സംസ്ഥാന
ജനറല്‍ സെക്രട്ടറി പ്രൊ.
ആലിക്കുട്ടി
മുസ്ല്യാര്‍ പറഞ്ഞു.
SYS 60ാം വാര്‍ഷിക
മഹാ സമ്മേളനത്തിലെ നവോത്ഥാന
സെഷന്‍ ഉദ്ഘാടനം ചെയ്ത്
സംസാരിക്കുകയായിരുന്നു
അദ്ദേഹം. ആളുകളുടെ
വസ്ത്ര രീതിയും ജീവിത ശൈലിയും
കണ്ട് ആളുകളെ വിലയിരുത്താതെ
സമുദായത്തിന്റെ നവോത്ഥാനത്തിന്
നേതൃത്വം നല്‍കുന്ന വ്യക്തികളെ
തിരിച്ചറിയണമെന്നും,
കേരളത്തിലെ
ഇന്നുള്ള മുസ്ലിം നവോത്ഥാനത്തിനുള്ള
അടിത്തറ പാകിയത് സമസ്തയുടെ
ആദ്യ കാല ഉലമാക്കളും പണ്ഡിത
സൂഫി വര്യന്മാരാണെന്നും
അദ്ദേഹം കൂട്ടിച്ചര്‍ത്തു.
പിണങ്ങോട്
അബൂബക്കര്‍, അബ്ദുല്‍
ഗഫൂര്‍ അല്‍ഖാസിമി, ഡോ.
ബഹാഉദ്ദീന്‍
മുഹമ്മദ് നദ്‌വി കൂരിയാട്,
നാസര്‍ ഫൈസി
കൂടത്തായി തുടങ്ങിയവര്‍
വ്യത്യസ്ഥ വിഷയങ്ങളില്‍
ക്ലാസെടുത്തു.
സയ്യിദ്
സൈനുല്‍ ആബിദീന്‍ തങ്ങള്‍
കുന്നുങ്കൈ, ത്വാഖാ
അഹ്മദ് മൗലവി, യു
എം അബ്ദുറഹിമാന്‍ മൗലവി,
മെട്രോ മുഹമ്മദ്
ഹാജി, ഖത്തര്‍
ഇബ്രാഹിം ഹാജി കളനാട്,
അബ്ദുസ്സമദ്
പൂക്കോട്ടൂര്‍, എം
എസ് തങ്ങള്‍ മദനി,
ഇമ്പിച്ചിക്കോയ
തങ്ങള്‍ തുടങ്ങിയ പ്രമുഖര്‍
സംബന്ധിച്ചു.
- sys-waditwaiba