സഊദിയിലെ
കിംങ് ഫഹദ് യൂനിവേഴ്‌സിറ്റി
പ്രഫസര്‍ ഡോ. അബ്ദുല്ല
സല്‍മാന്‍ മശൂഖി ഉദ്ഘാടനം
ചെയ്യുന്നു
|
സഊദിയിലെ
കിങ്ങ് ഫഹദ് യൂനിവേഴ്‌സിറ്റിയിലെ
ഡോ: അബ്ദുല്ല സല്‍മാന്‍
മശൂഖി സമ്മേളനം ഉദ്ഘാടനം
ചെയ്തു. അറിവാണ്
ആധുനിക കാലത്തെ സമരായുധമെന്നും
വിജ്ഞാനം കൊണ്ടും സംഘബോധം
കൊണ്ടും കരുത്ത് നേടണമെന്നും
അദ്ദേഹം പറഞ്ഞു. കേരളത്തിലെ
മദ്‌റസാ സംവിധാനം മാതൃകാപരമാണ്.
ഈ സംവിധാനം നിലനിര്‍ത്തിക്കൊണ്ടു
പോവുകയും കാലാനുസൃതമായി
പരിഷ്‌കരിക്കുകയും വേണം.
പ്രബോധന രംഗത്ത്
ദാറുല്‍ ഹുദാ മുന്നോട്ടു
വെക്കുന്ന രീതി മികച്ചതാണെന്നും
മത-ഭൗതിക സമന്വയ
വിദ്യാഭ്യാസമെന്ന കാഴ്ചപ്പാട്
ആഗോളതലത്തില്‍ വ്യാപിപ്പിക്കണമെന്നും
അദ്ദേഹം ആവശ്യപ്പെട്ടു.
പാണക്കാട് സയ്യിദ്
സ്വാദിഖ് അലി ശിഹാബ് തങ്ങള്‍
ആധ്യക്ഷ്യം വഹിച്ചു. ദാറുല്‍
ഹുദാ വൈസ്. ചാന്‍സിലര്‍
ഡോ. ബഹാഉദ്ദീന്‍
മുഹമ്മദ് നദ്‌വി സ്വാഗതം
പറഞ്ഞു.
സ്വാലിഹ്
മുഹമ്മദ് അസ്അദ് (ഫലസ്തീന്‍),
മദീനയിലെ ദാറുസ്സുന്ന
ലക്ചറര്‍ ഹംസ മുഹമ്മദ് അല്‍
ഖൈര്‍ മുഖ്യാതിഥികളായിരുന്നു.
സമസ്ത സെക്രട്ടറി
ചെറുശ്ശേരി സൈനുദ്ദീന്‍
മുസ്‌ലിയാര്‍, എസ്.വൈ.എസ്
സെക്രട്ടറി പ്രഫ. ആലിക്കുട്ടി
മുസ്‌ലിയാര്‍, കേരള
ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍
കോട്ടുമല ടി.എം
ബാപ്പു മുസ്‌ലിയാര്‍, കെ.എം
സൈതലവി ഹാജി, യു.
ശാഫി ഹാജി ചെമ്മാട്,
ഡോ. യു.വി.കെ
മുഹമ്മദ്, പുറങ്ങ്
അബ്ദുല്ല മുസ്‌ലിയാര്‍,
കാളാവ് സൈതലവി
മുസ്‌ലിയാര്‍, ഡോ:എന്‍.എ.എം
അബ്ദുല്‍ ഖാദര്‍, ഡോ.
മുന്‍കിര്‍ ഹുസൈന്‍
തായ്‌വാന്‍, കെ.കെ.എസ്
തങ്ങള്‍ വെട്ടിച്ചിറ,
കാടാമ്പുഴ മൂസ ഹാജി,
എം അബ്ദുല്‍ റഹ്മാന്‍
കുട്ടി, എന്‍.എം
അന്‍വര്‍ സാദാത്ത്, പി.കെ
മുഹമ്മദ് ഹാജി സംസാരിച്ചു.
വി.സി ഡോ.
ബഹാഉദ്ദീന്‍ മുഹമ്മിദ്
നദ്‌വി സ്വാഗതവും പി.കെ
മുഹമ്മദ് ഹാജി നന്ദിയും
പറഞ്ഞു.
രാവിലെ
സ്ഥാപന നേതാക്കളുടെ മഖ്ബറകളില്‍
സിയാറത്ത് നടന്നു. പാണക്കാട്
നടന്ന സിയാറത്തിന് ദാറുല്‍
ഹുദാ ചാന്‍സലര്‍ സയ്യിദ്
ഹൈദരലി ശിഹാബ് തങ്ങള്‍ നേതൃത്വം
നല്‍കി. ഉച്ചക്ക്
മൂന്നിന് മമ്പുറം മഖാം
സിയാറത്തിന് സമസ്ത ജനറല്‍
സെക്രട്ടറിയും ദാറുല്‍ ഹുദാ
പ്രോ.ചാന്‍സലറുമായ
ചെറുശ്ശേരി സൈനുദ്ദീന്‍
മുസ്‌ലിയാര്‍ നേതൃത്വം നല്‍കി.
തുടര്‍ന്ന് നടന്ന
വിളംബര റാലിയില്‍ ബിരുദം
വാങ്ങുന്ന 461 യൂവ
പണ്ഡിതരടക്കം ആയിരങ്ങള്‍
അണിനിരന്നു.
ഡോ: യു
ബാപ്പുട്ടി ഹാജിയുടെ മഖ്ബറയില്‍
കോഴിക്കോട് ഖാസിയും ദാറുല്‍
ഹുദാ മാനേജിംഗ് കമ്മിറ്റി
വൈസ് പ്രസിഡന്റുമായ സയ്യിദ്
മുഹമ്മദ് കോയ തങ്ങള്‍ സിയാറത്തിന്
ജമലുല്ലൈലി നേതൃത്വം നല്‍കി.
ദാറുല്‍ ഹുദാ ജനറല്‍
സെക്രട്ടറി ചെമ്മുക്കന്‍
കുഞ്ഞാപ്പു ഹാജി പതാക ഉയര്‍ത്തി.