ബദിയടുക്ക
: പൈതൃകത്തിന്റെ
പതിനഞ്ചാം നൂറ്റാണ്ട് എന്ന
പ്രമേയവുമായി 2014 ഫെബ്രുവരി
14, 15, 16 തീയ്യതികളില്‍
കാസറകോട് ചെര്‍ക്കള വാദിത്വൈബയില്‍
വെച്ച് നടക്കുന്ന SYS
60-ാം വാര്‍ഷിക
സമ്മേളനത്തിന്റെ പ്രചരണത്തിന്റെ
ഭാഗമായി SKSSF കാസറകോട്
ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന
60 ഇന പ്രചരണ
പരിപാടിയുടെ ഭാഗമായി ബദിയടുക്ക
മേഖലാ കമ്മിറ്റിയുടെ പഴയ കാല
നേതാക്കളെ ആദരിക്കുന്ന സാരഥി
സംഗമം ഇന്ന് (04 ചൊവ്വ)
വൈകുന്നേരം
3 മണിക്ക്
ബദിയടുക്ക കണ്ണിയത്ത് ഉസ്താദ്
ഇസ്ലാമിക്ക് അക്കാദമിയില്‍
നടക്കും. പരിപാടി
മേഖലാ പ്രസിഡണ്ട് സുബൈര്‍
ദാരിമി പൈക്കയുടെ അധ്യക്ഷതയില്‍
സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി
യു.എം.
അബ്ദുല്‍
റഹ്മാന്‍ മൗലവി ഉദ്ഘാടനം
ചെയ്യും. SKSSF ജില്ലാ
ജനറല്‍ സെക്രട്ടറി റഷീദ്
ബെളിഞ്ചം, സെക്രട്ടറി
മുനീര്‍ ഫൈസി ഇടിയടുക്ക മേഖലാ
പ്രസിഡണ്ട് സുബൈര്‍ ദാരിമി
പൈക്ക, ആദം
ദാരിമി നാരമ്പാടി, ഫസല്‍
റഹ്മാന്‍ ദാരിമി കുമ്പടാജ,
സിദ്ദീഖ്
ബെളിഞ്ചം, മൂസ
മൗലവി ഉമ്പ്രങ്കള, കെ.എസ്
റസാഖ് ദാരിമി, അന്‍വര്‍
ഓസോണ്‍ , കോട്ട
അബ്ദുറഹ്മാന്‍ ഹാജി,
ഹമീദ് ഹാജി
ചര്‍ളടുക്ക, കുഞ്ഞാമു
പൈക്ക തുടങ്ങിയവര്‍ സംബന്ധിക്കും.
- Secretary, SKSSF Kasaragod Distict Committee