ആധുനിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം പ്രവാചക ചര്യ പിന്‍പറ്റല്‍ : ഓണമ്പിള്ളി മുഹമ്മദ് ഫൈസി

തൃശൂര്‍ : ലോകം അഴിമതിയിലും അനീതിയിലും ആറാടിക്കൊണ്ടിരിക്കുകയാണെന്നും സത്യാസത്യങ്ങളെ വേര്‍തിരിച്ച് കാണാന്‍ കഴിയാതെ സമൂഹം ഭൗതികതയുടെ പിന്നാലെ പോവുകയാണെന്നും ആധുനിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം പ്രവാചക ചര്യ പിന്‍പറ്റല്‍ കൊണ്ട് മാത്രമേ സാധ്യമാവൂ എന്നും SKSSF സംസ്ഥാന സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി പറഞ്ഞു. തൃശൂര്‍ എം..സിയില്‍ നടന്ന ജശ്‌നേ മീലാദ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എം..സി ജനറല്‍ മാനേജര്‍ അബ്ദുല്‍ ഗഫൂര്‍ വാഫി അദ്ധ്യക്ഷത വഹിച്ചുഎം..സി സെക്രട്ടറി സി.ബി കുഞ്ഞുമുഹമ്മദ് സാഹിബ്, ഓര്‍ഗനൈസര്‍ സൈദുമുഹമ്മദ് സാഹിബ് നൗഷാദ് ഔഷധി കണ്ണുര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സഅദ് വെളിയങ്കോട് സ്വാഗതവും മുഹ്‌സിന്‍ മലാറ്റൂര്‍ നന്ദിയും പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ നടന്നു. വിജയികള്‍ക്കുള്ള സമ്മാനദാനം ഓണമ്പിള്ളി മുഹമ്മദ് ഫൈസി നിര്‍വഹിച്ചു.
- SKSSF THRISSUR