സുന്നികള്‍ക്ക് പ്രവാചകരെ നിന്ദിക്കാനാവില്ല.
കോടികളുടെ ചൂഷണത്തിന് ന്യായീകരണമില്ല.
മുടി വളരുമെന്ന വാദം അടിസ്ഥാന രഹിതം
സമസ്ത പ്രസിഡന്റ് ശൈഖുനാ ആനക്കര കോയക്കുട്ടി മുസ്ലിയാര്‍ |
കഴിഞ്ഞ ദിവസം വടകര കടമേരിയില്‍ സമാപിച്ച റഹ്മാനിയ്യ അറബിക് കോളേജ് റൂബി ജൂബിലി സനദ് ദാന പൊതു സമ്മേളനത്തില്‍ വിശ്വാസികളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം
സുന്നികള്‍ എന്നാല്‍ ബഹുമാനിക്കപ്പെടേണ്ടതിനെ ബഹുമാനിക്കുവരാണ്. അല്ലാതെ നിന്ദിക്കുവരല്ല, ഇവിടെ പ്രവാചകനെ നിന്ദിക്കുകയും തരം താഴ്ത്തുകയുമാണ് അവര്‍ ചെയ്തിരിക്കുത്.
കാരണം അവരുടെ മുടിയുടെ ശേഖരം തിരുകേശത്തിന് സാധ്യതയില്ലാത്ത വിധം സ്ത്രീകളുടെ മുടിയോളം നീളമുള്ളതാണ്. ഇത് പ്രവാചകനെ ഇകഴ്ത്തുക മാത്രമല്ല, കാണാന്‍ കൊള്ളാത്തവനായി തരം താഴ്ത്തലും കൂടിയാണ്. അത് സുന്നി കളുടെ രീതിയല്ലാത്തതിനാല്‍ തന്നെ അവരെ ബിദഇകളായി എണ്ണുകയാണ് വേണ്ടത് അദ്ധേഹം പറഞ്ഞു

വ്യാജ കേശ ശേഖരത്തിൽ നിന്ന് |
ഇനി വ്യാജ മുടി ഒറിജിനലാണെന്ന് വന്നാൽ തന്നെയും അതിന്റെ പേരില്‍ കോടികള്‍ സമ്പാദിക്കാന്‍ എന്തു ന്യായമുണ്ടെും അദ്ദേഹം ചോദിച്ചു. തിരുനബി(സ)യും ഐഹിക സമ്പാദനവും എന്തു ബന്ധമാണുള്ളത്?. പ്രവാചക (സ) യുടെ കരങ്ങളില്‍ വല്ലതും ലഭിച്ചാല്‍ അവ ഉടനടി ദാനം ചെയ്യുകയോ നല്ല കാര്യങ്ങളില്‍ ചിലവഴിക്കുകയോ ചെയ്യുന്ന താണ് അവിടുത്തെ പതിവ്. അന്യരെ ചൂഷണം ചെയ്യാന്‍ അവിടുന്ന് അനുവദിച്ചിട്ടുമില്ല. എിരിക്കെ ഈ കോടികളുടെ ചൂഷണത്തിന് ഒരു ന്യായീകരണവുമില്ലെും അദ്ധേഹം പറഞ്ഞു.
ഗുരുതരമായ നബിനിന്ദ്യക്കു പുറമെ സ്വന്തം ഉസ്താദുമാരെ ധിക്കരിച്ചവരും അവരുടെ ഗുരുത്തക്കേട് വാങ്ങിയവരുമാണവരെും നശിച്ചു നാറിയ അവരെ നിങ്ങൾ ആരും പിന്തുടരരുതെും വിശ്വാസികള്‍ തഖ്‌വയുള്ളവരും സത്യസാക്ഷികളുമാവണമെന്ന വിശുദ്ധ ഖുര്‍ആന്റെ (സൂക്തം: 9:119) ആഹ്വാന പ്രകാരം സത്യസന്ധരായ നേതാക്കളുള്‍ക്കൊള്ളുന്ന സമസ്തയുടെ കീഴില്‍ എല്ലാവരും അണിനിരക്കണമെന്നും അദ്ധേഹം ആഹ്വാനം ചെയ്തു. ചടങ്ങില്‍ സമസ്ത ജന.സെക്ര'റി ശൈഖുനാ ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്ല്യാര്‍ സനദ്ദാന പ്രഭാഷണവും അബ്ദുസ്സമദ് പൂക്കോട്ടൂർ മുഖ്യ പ്രഭാഷണവും നടത്തി. ശൈഖുനാ കോട്ടുമല ടി എം ബാപ്പുമുസ്‌ല്യാര്‍ സ്വാഗതവും മുഹമ്മദ് റഹ് മാനി തരുവണ നന്ദിയും പറഞ്ഞു.
ശൈഖുനായുടെ പ്രഭാഷണ ഭാഗം മുഴുവനായി കേൾക്കാൻ താഴെ ക്ലിക്ക് ചെയ്യുക
ശൈഖുനായുടെ പ്രഭാഷണ ഭാഗം മുഴുവനായി കേൾക്കാൻ താഴെ ക്ലിക്ക് ചെയ്യുക