SMF ജില്ലാ സമ്മേളനം 13,14 തിയ്യതികളില്‍ ദാറുല്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍; നഗരിയൊരുങ്ങുന്നു

തിരൂരങ്ങാടി: മഹല്ലുകള്‍ സമുദ്ധാരണത്തിന് എന്ന പ്രമേയത്തില്‍ 13,14 തിയ്യതികളില്‍ ദാറുല്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ നടക്കുന്ന എസ്.എം.എഫ് ജില്ലാ സമ്മേളനത്തിനെത്തുന്ന മഹല്ല് നേതാക്കളെ സ്വീകരിക്കാന്‍ ഹിദായ നഗരിയൊരുങ്ങുന്നു. ജില്ലയിലെ ആയിരത്തി യഞ്ചൂറിലധികം വരുന്ന മഹല്ലുകളില്‍ നിന്നായി പതിനായിരത്തിലധികമുള്ള മഹല്ല് ഭാരവാഹികള്‍ക്കായി നടത്തുന്ന മഹല്ല് നേതൃ ക്യാമ്പിനാണ് ദാറുല്‍ ഹുദാ വാഴ്‌സിറ്റി കാമ്പസില്‍ വിശാലമായ പന്തലൊരുങ്ങുന്നത്. 
ജില്ലയിലെ വിവിധ മേഖലകളില്‍ മഹല്ല് സംവിധാനം സ്ഥാപിക്കുന്നതില്‍ ശ്രദ്ധേയ സാന്നിധ്യം വഹിച്ച് മണ്‍മറഞ്ഞ് പോയ മഹത്വുക്കളുടെ നാമധേയത്തിലായി മൊത്തം പതിനേഴ് നഗരികളാണ് സമ്മേളനത്തിനായി ഒരുങ്ങുന്നത്. ജില്ലയിലെ വിവിധ മേഖലകളില്‍ നിന്നെത്തുന്നവര്‍ അതത് വേദികളാലായി പ്രത്യേകം പരിശീലനം നേടിയ മെന്റര്‍മാരുടെ നേതൃത്വത്തിലായിരിക്കും ക്യാമ്പുകളില്‍ പങ്കെടുക്കുക.
രണ്ട് ദിനങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ മഹല്ലുകളില്‍ സാധ്യമാക്കേണ്ട പരിവര്‍ത്തനങ്ങളും സമൂഹ നന്മാക്കായി ചെയ്യേണ്ട പുതിയ പദ്ധതികളും ചര്‍ച്ച ചെയ്യും. സമ്മേളനം 14 ന് പൊതു സമ്മേളനത്തോടെ സമാപിക്കും