കോഴിക്കോട്: ബുറൈദ-അല്‍കസീം ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസ (സഊദി അറേബ്യ), മസ്‌കത്ത്-മത്‌റഹ് മദ്‌റസത്തു ഇഖ്‌റഅ് (ഒമാന്‍) എന്നീ മദ്‌റസകള്‍ക്ക് സമസ്ത അംഗീകാരം നല്‍കി. ഇതോടെ സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്‌റസകളുടെ എണ്ണം 9257 ആയി.
വര്‍ദ്ദിച്ചുവരുന്ന അനാശാസ്യ-അധാര്‍മിക പ്രവണതകള്‍ തടയുന്നതിന് ധാര്‍മിക വിദ്യാഭ്യാസം സാര്‍വ്വത്രികമാക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യേണ്ടിയിരിക്കുന്നു. മധ്യവേനല്‍ അവധിക്കാലം മദ്‌റസകളില്‍ അധികമസയമെടുത്തുള്ള പഠനം ശക്തിപ്പെടുത്തുന്നതോടൊപ്പം പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, കുടുംബിനികള്‍, കുടുംബ നാഥന്മാര്‍ എന്നിവരെ പങ്കെടുപ്പിച്ച് വെക്കേഷന്‍ ക്ലാസുകള്‍ സംഘടിപ്പിക്കുകയും ശോഷിച്ചുവരുന്ന സദാചാര രംഗം ബലപ്പെടുത്തുന്നതിന് കര്‍മരഗംത്തിറങ്ങാന്‍ മഹല്ല് - മദ്‌റസാ ഭാരവാഹികള്‍, ഉസ്താദുമാര്‍, സംഘടനാ ബന്ധുക്കള്‍ തയ്യാറാവണമെന്ന് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി ആവശ്യപ്പെട്ടു. കോഴിക്കോട് സമസ്ത കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് പ്രസിഡണ്ട് ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍സെക്രട്ടറി പി.കെ.പി.അബ്ദുസ്സലാം മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു.
പ്രൊ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍, ഡോ. എന്‍.എ.എം.അബ്ദുല്‍ഖാദിര്‍, സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍, ടി.കെ.പരീക്കുട്ടി ഹാജി, എം.സി. മായിന്‍ ഹാജി, ഹാജി കെ.മമ്മദ് ഫൈസി, എം.എ.ഖാസിം മുസ്‌ലിയാര്‍, കെ.എം.അബ്ദുല്ല മാസ്റ്റര്‍, എം.എം.മുഹ്‌യദ്ദീന്‍ മൗലവി ആലുവ, കെ.ടി.ഹംസ മുസ്‌ലിയാര്‍, ഒ.അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, കെ. ഉമ്മര്‍ ഫൈസി മുക്കം, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി ചര്‍ച്ചയില്‍ പങ്കെടുത്തു. പിണങ്ങോട് അബൂബക്കര്‍ നന്ദി പറഞ്ഞു.