![]() |
| വ്യാജ കേശം |
മലപ്പുറം: വ്യാജ കേശവുമായി ബന്ധപ്പെട്ട് പാണക്കാട് ചേര്‍ന്ന യോഗം സംബന്ധിച്ച് ചില പത്രങ്ങളില്‍ വന്ന വാര്‍ത്തയിലെ പരാമര്‍ശങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നേതാക്കളായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്, കോട്ടുമല ടി.എം ബാപ്പു മുസ്ലിയാര് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.
തിരുകേശ അഫിഡവിറ്റ് സംബന്ധിച്ച് മുസ്ലിംലീഗ് ചെയ്ത കാര്യങ്ങളെക്കുറിച്ച് ഞങ്ങള്‍ക്ക് പൂര്‍ണ വിശ്വാസ്യവും ബോധ്യവും ഉണ്ട്. ഇക്കാര്യത്തില്‍ നീതിപൂര്‍വ്വമായ നിലപാട് ബന്ധപ്പെട്ടവരില്‍ നിന്ന് ഉണ്ടാവുമെന്ന് ഉറച്ച വിശ്വാസവും ഉണ്ട്. ഇതനുസരിച്ച് മറ്റു പ്രക്ഷോഭ പരിപാടികളിലേക്ക് പോകേണ്ട സാഹചര്യം ഇപ്പോഴില്ല.
മുസ്ലിംലീഗും സമസ്തയും തമ്മിലുള്ള ചില തെറ്റിദ്ധാരണകള്‍ ചര്‍ച്ച ചെയ്യുകയും പൊതുധാരണയിലെത്തുകയും ചെയ്തിട്ടുണ്ട്. തദടിസ്ഥാനത്തില്‍ പരസ്യപ്രസ്താവനകളോ മറ്റോ ഉണ്ടാവരുത്.' എന്നുമാണ് തീരുമാനം- നേതാക്കള്‍ അറിയിച്ചു.
