തിരൂരങ്ങാടി: എസ്.കെ.എസ്.എസ്.എഫ്. മേഖല സര്‍ഗലയം ഞായറാഴ്ച കൊടിഞ്ഞി എം.എ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
രാവിലെ ഒമ്പതിന് എസ്.വൈ.എസ്. പഞ്ചായത്ത് സെക്രട്ടറി ഹാജി അലവിക്കുട്ടി മുസ്‌ല്യാര്‍ പതാക ഉയര്‍ത്തും. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്യും. എട്ട് ക്ലസ്റ്ററുകളിലെ 56 ശാഖകളില്‍ നിന്നായി 465 പേരാണ് മത്സരിക്കുന്നത്. 42 ഇനങ്ങളിലാണ് മത്സരം.
ഇതിന്റെ ഭാഗമായി ആര്‍ട്ട് ഗാലറിയും കരിയര്‍ ഗൈഡന്‍സ് സെന്ററും പ്രവര്‍ത്തിക്കും. രാത്രി ഏഴിന് നടക്കുന്ന സമാപന സമ്മേളനം ഡോ. ബഹാഉദ്ധീന്‍ മുഹമ്മദ് നദ്‌വി ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തില്‍ മുഹമ്മദാലി പുളിക്കല്‍, സിദ്ദീഖ് ചെമ്മാട്, അന്‍വര്‍ പാലക്കാട്ട്, ഊര്‍പ്പായി സൈതലവി, അലി കൊടിഞ്ഞി, അബ്ദുള്‍ ലത്തീഫ് കരുവള്ളൂര്‍ എന്നിവര്‍ പങ്കെടുത്തു.