കേണിച്ചിറ: മസ്ജിദുകള്‍ നന്മയുടെ പ്രതീകവും മതസൗഹാര്‍ദ കൂട്ടായ്മയുടെ കേന്ദ്രവുമാകണമെന്ന് പാണക്കാട് സയ്യിദ് അബാസലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കേണിച്ചിറ ജുമാമസ്ജിദ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ.ടി. ഹംസ അധ്യക്ഷത വഹിച്ചു. കെ.സി. മൂസഹാജി, ഇബ്രാഹിം ഫൈസി, ഇ. അബൂബക്കര്‍, കെ.കെ. ഉമ്മര്‍, കെ.കെ.എം. ഹനീഫല്‍, കെ. ഹാലിദ് ഫൈസി, ഹംസക്കോയ, വി.പി.എ. വെയ്‌ലൂര്‍, അബൂബക്കര്‍ വഹാബി, പി. കരുണാകരന്‍, പി.സി. ജയരാജന്‍, പി.എം. സുധാകരന്‍ എന്നിവര്‍ സംസാരിച്ചു.