നടുവണ്ണൂര്‍: പുനര്‍നിര്‍മിച്ച കരുമ്പാപ്പൊയില്‍ ജുമാമസ്ജിദ് ഏപ്രില്‍ 26ന് നാലുമണിക്ക് നമസ്‌കാരത്തിനായി തുറക്കും. അസര്‍ നമസ്‌കാരത്തിനുശേഷം പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനകര്‍മം നിര്‍വഹിക്കും. സാംസ്‌കാരിക സമ്മേളനത്തിന് ശേഷം ദിക്‌റ് ദുആ സമ്മേളനം നടക്കും. ഹാജി പി. കുഞ്ഞ്യേത് മുസ്‌ല്യാര്‍ നേതൃത്വംവഹിക്കും.
22ന് 8 മണിക്ക് അബൂബക്കര്‍ ഫൈസി മലയമ്മയുടെ പ്രഭാഷണം, 24ന് വെണ്ണക്കോട് അബൂബക്കര്‍ സഖാഫിയുടെ പ്രഭാഷണം, 24ന് സുബൈര്‍ തോട്ടിക്കലിന്റെ കഥാപ്രസംഗം, 25ന് ബാവമുഹമ്മദ് ജിറാനിയുടെ പ്രഭാഷണം എന്നിവയുണ്ടാകും.