Arnoud Van Doorn (extreme left), former leader of the Dutch rightist Freedom Party, |
പ്രവാചകവിരുദ്ധ സിനിമയുടെ ഭാഗമാവേണ്ടിവന്നതിലുള്ള പശ്ചാത്താപം പ്രകടിപ്പിക്കാനാണ് നെതര്‍ലന്‍ഡ്സിലെ അറിയപ്പെടുന്ന ഇസ്ലാംവിരുദ്ധനായ ഗ്രീറ്റ് വില്‍ഡേഴ്സിന്റെ പാര്‍ട്ടിയിലെ പ്രമുഖ നേതാവായ അര്നുഡ്ഫാന് ഡൂണ്‍ മദീനയിലെ പ്രവാചകന്റെ പള്ളിയിലെത്തിയത്.
ഇസ്ലാം മത ത്തെയും പ്രവാചകനെയും നിന്ദിക്കുന്ന ഫിത്്ന എന്ന സിനിമ നിര്‍മിക്കാന്‍ ഗ്രീറ്റ് വില്ഡേഴ്സിനെ സഹായിച്ചവരില്‍ പ്രമുഖനായിരുന്ന ഡൂണ്‍. ഇസ്ലാമിനെക്കുറിച്ചും പ്രവാചകനെക്കുറിച്ചും ആഴത്തില്‍ പഠിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ മാസമാണ് ഇസ്ലാംമതം സ്വീകരിച്ചത്. സിനിമയ്ക്കെതിരേ ലോകത്താകമാനം ഉയര്‍ന്ന പ്രതിഷേധമാണ് ഡൂണിനെ ഇസ്ലാമിനെക്കുറിച്ചു പഠിക്കാന്‍ പ്രേരിപ്പിച്ചത്.
മദീനാ മസ്ജിദിലെ രണ്ട് ഇമാമുമാരുമായി കൂടിക്കാഴ്ച നടത്തിയശേഷം
ഉംറ നിര്‍വഹിക്കുന്നതിനായി അദ്ദേഹം മക്കയിലേക്കു പുറപ്പെട്ടു. ഡച്ച് പാര്‍ലമെന്റിലും ഹേഗ് സിറ്റി കൌണ്സിലിലും അംഗമായ ഡൂണ്‍ ട്വിറ്ററിലാണ് ഇസ്ലാം സ്വീകരിക്കുന്ന കാര്യം പ്രഖ്യാപിച്ചത്. ഗ്രീറ്റ് വില്‍ഡേഴ്സിന്റെ വലംകൈ എന്ന നിലയില്‍ ആദ്യം ആളുകള്‍ ആ വാര്‍ത്ത തമാശയാണെന്നാണു കരുതിയത്. എന്നാല്‍, തന്റെ തീരുമാനം സ്ഥിരീകരിച്ചുകൊണ്ട് സിറ്റി മേയര്‍ക്ക് കത്തെഴുതിയതോടുകൂടിയാണ് അദ്ദേഹത്തിന്റെ മനംമാറ്റം ബോധ്യപ്പെട്ടത്.
തിരു സന്നിധിയിൽ... |
ഇസ്ലാമിനെക്കുറിച്ച് മോശമായ പല കഥകളും ഞാന്‍ കേള്‍ക്കാറുണ്ട്.
മസ്ജിദുൽ ഹറാം ഇമാം അബ്ദുൽറഹ്മാൻ അൽ സുദൈസ് ആര്നോഡി ന് ഉപഹാരം നലകുന്നു |
പാര്‍ട്ടി നേതാക്കളുടെ ഇസ്ലാമികവിരുദ്ധ നീക്കങ്ങളുംകൂടിയായതോടെയാണ് ഇതിനെക്കുറിച്ച് വിശദമായി പഠിക്കണമെന്നു തീരുമാനിച്ചത്. തുടര്‍ന്ന് ഖുര്‍ആനും ഹദീസും പ്രവാചകചരിത്രവും ആഴത്തില്‍ പഠിച്ചു. അതോടെയാണു സത്യം ബോധ്യപ്പെട്ടത്– ഡൂണ്‍ പറഞ്ഞു. തന്റെ ഇസ്ലാം സ്വീകരണത്തെക്കുറിച്ച് രാജ്യത്തുനിന്ന് സമ്മിശ്ര പ്രതികരണമാണ് ഉയരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.