പുറക്കാട് : കാലഘട്ടത്തിന്‍റെ വെല്ലുവിളികള്‍ നേരിടാനും പുതിയ സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി പ്രബോധന രംഗത്ത് മുന്നേറ്റമുണ്ടാക്കാനും യുവ പണ്ഡിതന്മാര്‍ കരുത്ത് നേടണമെന്നും പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങള്‍ ആവശ്യപ്പെട്ടു. പുറക്കാട് ജാമിഅ ഫുര്‍ഖാനിയ്യ യുടെ രണ്ടാം വാര്‍ഷിക ഉദ്ഘാടന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ഇപ്പോഴുള്ള പല സ്ഥാപനങ്ങളും ഇക്കാര്യത്തില്‍ ഗൌരവമായ ഇടപെടലുകള്‍ നടത്തിവരുന്നത് ആശാവഹമാണെന്നും ജാമിഅ ഫുര്‍ഖാനിയ്യക്ക് ഇക്കാര്യത്തില്‍ ഏറെ ചെയ്യാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഫുര്‍ഖാനിയ്യ ദ്വൈവാര്‍ഷികോപഹാര സോവനീര്‍ പി.കെ.കെ. ബാവ പ്രകാശനം ചെയ്തു. ഫുര്‍ഖാനിയ്യ പ്രിന്‍സിപ്പാള്‍ വി.എം. മൊയ്തീന്‍ കുട്ടി മുസ്‍ലിയാര്‍ ഏറ്റുവാങ്ങി. പി.വി. അസീസ്, ആര്‍.ടി. ഇമ്പിച്ചി മമ്മു, എം.കെ. അബ്ദുറഹ്‍മാന്‍ മാസ്റ്റര്‍ സംസാരിച്ചു. ഫുര്‍ഖാനിയ്യ ചെയര്‍മാന്‍ ഇ.കെ. അബൂബക്കര്‍ ഹാജി അദ്ധ്യക്ഷത വഹിച്ചു. ഫൈസല്‍ കെ. പി. സ്വാഗതവും ഉസ്‍മാന്‍ പി.ടി. നന്ദിയും പറഞ്ഞു.